എല്ലാ മേഖലകളിലും ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് എന്ന AI യുടെ കടന്നുകയറ്റം വ്യാപകമായിക്കൊണ്ടിരിക്കുമ്പോൾ ബാങ്കിങ് മേഖലയിൽ അതിന്റെ അപകട സാധ്യതകൾ തള്ളിക്കളയാനാകില്ലെന്നു ആർ ബി ഐ ഗവർണർ പറയുന്നു.
AI യുടെ കടന്നുവരവോടെ പുതിയ ടെക്നോളജി ഉപയോഗിച്ച് ബാങ്കിങ് മേഖലയിൽ സൈബർ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള വെല്ലുവിളികൾ കൂടാനുള്ള സാധ്യത കൂടുതലാണെന്നു ആർ ബി ഐ ഗവർണർ ശക്തി ദാസ് പറഞ്ഞു. ധനകാര്യ സ്ഥാപനങ്ങളോട് ഉപഭോക്താക്കളുടെ വിവരങ്ങൾ സംരക്ഷിക്കുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു.
ഉപഭോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കുന്നതും അവരുടെ ഇടപാടുകളുടെ വിവരങ്ങൾ സൂക്ഷിക്കുന്നതിലും തികഞ്ഞ സുരക്ഷാ ഉണ്ടാകേണ്ടതാണ്. അതോടൊപ്പം ഇവയുടെ പ്രവർത്തങ്ങളിൽ നല്ല രീതിയിലുള്ള മോണിറ്ററിങ്ങും ഉണ്ടാകേണ്ടതാണ്. വിവരങ്ങളുടെ സ്വകാര്യത അത് ചോർത്തപ്പെടാതിരിക്കാനുള്ള സംരക്ഷണം എന്നിവ വളരെ പ്രധാനമർഹിക്കുന്നതാണ്.
സൈബർ സുരക്ഷാ വെല്ലുവിളികളെ അർഹിക്കുന്ന പ്രതിനിധ്യത്തോടെ കാണണമെന്നും, ഉപഭോക്താക്കളുടെ വിശ്വാസം നഷ്ടപ്പെടുത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഓർമിപ്പിച്ചു.