ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൗകര്യങ്ങൾ വാട്സ്ആപ് തങ്ങളുടെ പ്ലാറ്റുഫോമിലും കൊണ്ടുവരുന്നു.
ഇൻസ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്ഫോം ആയ വാട്സ്ആപ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഇമേജ് എഡിറ്റിംഗിൽ വിപ്ലവം സൃഷ്ടിക്കുന്നതിനുള്ള ഒരു ഫീച്ചർ തയ്യാറാക്കിവരുന്നതായി റിപ്പോർട്ട്.
പുറത്തുവരുന്ന റിപ്പോർട്ട് അനുസരിച്ച്, ഏറ്റവും പുതിയ ബീറ്റ അപ്ഡേറ്റിൽ (2.24.7.13) ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള ഇമേജ് എഡിറ്ററിനുള്ള അടിസ്ഥാന കോഡ് ഉൾപ്പെടുത്തിയിരിക്കുന്നു.
വാട്സ്ആപ് തങ്ങളുടെ ഉപയോക്താക്കൾക്ക് ബാക്ക്ഗ്രൗണ്ട്, റെസ്റ്റൈൽ, എക്സ്പാൻഡ് തുടങ്ങിയ ഓപ്ഷനുകൾ തങ്ങളുടെ പ്ലാറ്റഫോമിൽ വാഗ്ദാനം നൽകുന്നു, ഇവ ഓരോന്നും അതുല്യമായ എഡിറ്റിംഗ് കഴിവുകൾ ഉള്ളതാണെന്നാണ് അറിയാൻ കഴിയുന്നത്. എന്നിരുന്നാലും അതിന്റെ കൂടുതൽ ഫംഗ്ഷനുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ ഒന്നും കൂടുതലായി വെളിപ്പെടുത്തിയിട്ടില്ല.