ക്യാൻസൽ ചെയ്യുന്ന ടിക്കയറ്റുകളിൽ നിന്നും ഇന്ത്യൻ റെയിൽവേ കോടികളാണ് സമ്പാദിക്കുന്നത് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
ഓൺലൈൻ ആയി വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റ് എടുത്തു കൺഫോം ആകാതെ വരുന്ന ടിക്കറ്റ് ക്യാൻസൽ ചെയ്താലും മുഴുവൻ തുക റെയിൽവേ മടക്കി തരാറില്ല. ഒരു നിശ്ചിത തുക എടുത്തതിനു ശേഷം ബാക്കിയുള്ള തുകയാണ് തിരിച്ചു കിട്ടാറ്. ഇങ്ങനെ റദ്ദ് ചെയ്ത വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റില്‍ നിന്നും റെയിൽവേ സമ്പാദിക്കുന്നത് കോടികള്‍ ആണ്.
ഇപ്പോഴിതാ റദ്ദ് ചെയ്ത വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റില്‍ നിന്നും ലഭിച്ച വരുമാന കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ് ഇന്ത്യൻ റെയില്‍വേ. വിവരാകാശ നിയമപ്രകാരമുള്ള മറുപടിയിലാണ് റെയില്‍വേ ഇക്കാര്യം വ്യക്തമാക്കിയത്.
2021 മുതല്‍ 2024 ജനുവരി വരെയുള്ള കാലയളവില്‍ വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകളില്‍ നിന്നും അത് ക്യാൻസൽ ചെയ്യുന്നത് വഴി 1230 കോടി രൂപയാണ് വരുമാനമായി ലഭിച്ചിരിക്കുന്നത്.