യു പി ഐ ഇടപാടുകൾക്ക്‌ ഫീസ് ഈടാക്കുമോ ?

നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ 2016-ൽ വികസിപ്പിച്ചെടുത്ത ഒരു ഇന്ത്യൻ ഇൻസ്റ്റൻ്റ് പേയ്‌മെൻ്റ് സംവിധാനമാണ് യുപിഐ .

ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളെ ഒരൊറ്റ മൊബൈൽ ആപ്ലിക്കേഷനിലേക്ക് കൊണ്ടുവന്ന്  ഉപയോക്താക്കൾക്ക് അവരുടെ സ്മാർട്ട്‌ഫോണുകൾ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടുകൾക്കിടയിൽ പണം കൈമാറാൻ അനുവദിക്കുന്ന  ഒരു തത്സമയ പേയ്‌മെൻ്റ്  സംവിധാനമാണ് യൂണിഫൈഡ് പേയ്‌മെൻ്റ്  ഇൻ്റർഫേസ് എന്ന UPI

സാങ്കേതിക വിദ്യ വളരെയധികം വളർന്നുവന്ന സാഹചര്യത്തിൽ ഇന്ന് വളരെ പ്രചുരപ്രചാരം നേടിയിരിക്കുകയാണ് യു പി ഐ ഇടപാടുകൾ.  

NEFT, RTGS അല്ലെങ്കിൽ IMPS പോലുള്ള പരമ്പരാഗത രീതികളേക്കാൾ വേഗത്തിലും കാര്യക്ഷമമായും UPI വഴി വളരെവേഗത്തിൽ  ഫണ്ട് കൈമാറ്റങ്ങൾ പ്രാപ്തമാക്കുന്നു എന്നത് ആളുകളെ ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാൻ  പ്രേരിപ്പിക്കുന്നു.  ബാങ്ക് പ്രവൃത്തി സമയമോ അവധി ദിവസങ്ങളോ പരിഗണിക്കാതെ UPI സേവനങ്ങൾ 24 മണിക്കൂറും ലഭ്യമാണ് എന്നത് ഇതിന്റെ മറ്റൊരു വലിയ പ്രത്യേകതയാണ്. 

ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആണ് യു പി ഐ ഉപയോഗിക്കുന്നത്. രാജ്യത്ത് പണത്തിൻ്റെ ഉപയോഗം കുറയ്ക്കാനും ഇത് സഹായിച്ചിട്ടുണ്ട്. 

സാധാരണക്കാരെപ്പോലെ ബിസിനസ്സുകൾക്കും  യു പി ഐ വഴിയുള്ള  ഡിജിറ്റൽ പേയ്‌മെൻ്റുകൾ സ്വീകരിക്കുന്നത്  അവരുടെ വിൽപ്പന വർദ്ധിപ്പിക്കാനും കാരണമായിത്തീർന്നിട്ടുണ്ട്.

UPI  വഴിയുള്ള പണമിടപാടുകൾ ദിനംപ്രതി വർധിച്ചുവരികയാണ്‌. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ 18.28 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് ഈ ഡിജിറ്റൽ പ്ലാറ്റുഫോമിലൂടെ നടന്നിരിക്കുന്നത്.

വർധിച്ചുവരുന്ന യു പി ഐ ഇടപാടുകൾ കാരണം ഈ  ഇടപാടുകൾക്ക്‌ ചാർജ് ചുമത്തുന്നത് സംബദ്ധമായ ഒരു വാർത്ത പ്രചരിക്കുന്നുണ്ട്.  2022 ആഗസ്റ്റിൽ ഇതിനെക്കുറിച്ച് ഒരു പ്രൊപോസൽ റിസേർവ് ബാങ്ക് മുന്നോട്ടു വെച്ചിരുന്നു. പക്ഷെ പിന്നീട് അതിനെപ്പറ്റി കൂടുതലൊന്നും കേട്ടിരുന്നില്ല.

എന്നാൽ ഇങ്ങനെ ഒരു നീക്കമുണ്ടായാൽ ഇപ്പോൾ ഉള്ള യു പി ഐ ഉപഭോക്താക്കളിൽ ഏകദേശം  മുക്കാൽ പങ്കും  ഈ സേവനം ഉപേക്ഷിക്കും എന്നാണ് ഒരു സർവേ വ്യക്തമാക്കുന്നത്. 

യു പി ഐ ഇടപാടുകൾക്കു ചാർജ് വരുമോ എന്ന ആശങ്ക പലയിടങ്ങളിൽനിന്നും ഉയർന്നുവരുന്നുണ്ട്. എന്നാൽ ഇങ്ങനെയൊരു തീരുമാനം ഇതുവരെയും എടുത്തിട്ടില്ല എന്നാണ് ധനമന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

Post a Comment

Previous Post Next Post

ഇനി പ്രിന്റിങ്ങും ഫോട്ടോസ്റ്റാറ്റും 60 പൈസക്ക്

Printing Solutions

If you want to get more publicity for your business ?

Business Malayalam

PUBLISH YOUR AD HERE

SALES | MARKETING | BRANDING | PROMOTION | TRAINING | LEAD GENERATION | MANAGEMENT etc.

Training | Real Estate | Finance | Consultancy | News Portal