ഒന്നിൽ കൂടുതൽ പാൻ കാർഡുകൾ കൈവശം വെയ്ക്കുന്നവരാണോ നിങ്ങൾ, എങ്കിൽ നിങ്ങൾക്ക് ആദായനികുതി വകുപ്പിന്റെ മുട്ടൻ പണികിട്ടിയിരിക്കും.
ബാങ്ക് അക്കൗണ്ട് തുറക്കാനും, ആദായ നികുതി അടയ്ക്കാനും, വായ്പകൾ വാങ്ങാനും തുടങ്ങിയ സാമ്പത്തിക ആവശ്യങ്ങൾക്ക് പാൻ കാർഡ് വളരെ നിർബന്ധമാണ്.
എന്നാൽ ഈ പാൻകാർഡ് ചിലരൊക്കെ ഒന്നിൽ കൂടുതൽ കൈവശം വെക്കാറുണ്ട്. പലപ്പോഴും തിരുത്തലുകൾ വരുത്തേണ്ടതായി വരുമ്പോഴും മറ്റും പുതിയത് കിട്ടിക്കഴിയുമ്പോൾ പഴയതു റദ്ധാക്കണമെന്ന കാര്യം പലപ്പോഴും പലരും വിസ്മരിക്കുന്നു.
ആദായനികുതി നിയമപ്രകാരം ഒരാൾ ഒന്നിൽ കൂടുതൽ പാൻ കാർഡ് കൈവശം വയ്ക്കുന്നത് കുറ്റകരമാണ്. അതിനാൽ ഒന്നിൽ കൂടുതൽ പാൻകാർഡ് കൈവശം വച്ചിരിക്കുന്നവർ നിർബദ്ധമായും അതിൽ ഒന്ന് സറണ്ടർ ചെയ്തിരിക്കണം. ഇല്ലെങ്കിൽ അത് കുറ്റകരമാണ്.
ഒന്നിൽ കൂടുതൽ പാൻ കാർഡുകൾ കൈവശം വയ്ക്കുന്നത് ആദായ നികുതി വകുപ്പ് കർശനമായി വിലക്കുന്നു. നിങ്ങൾ ഡ്യൂപ്ലിക്കേറ്റ് പാൻ കാർഡുമായി പിടിക്കപ്പെട്ടാൽ, നിങ്ങൾക്ക് കനത്ത പിഴ നൽകേണ്ടി വരും. ഡ്യൂപ്ലിക്കേറ്റ് പാൻ കാർഡ് കൈവശം വയ്ക്കുന്നതിനുള്ള പിഴ 1000 രൂപ മുതൽ. 10,000 മുതൽ രൂപ വരെയാണ്.
ഓൺലൈനിൽ വഴിയും നിങ്ങളുടെ എക്സ്ട്രാ പാൻ കാർഡ് റദ്ദാക്കാൻ സാധിക്കും. അതിനായി NSDL ഔദ്യോഗിക പോർട്ടലിൽ പോയി 'Apply for PAN Online' എന്നതിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് വരുന്ന 'അപ്ലിക്കേഷൻ തരം' വിഭാഗത്തിന് കീഴിലുള്ള 'നിലവിലുള്ള പാൻ ഡാറ്റയിലെ തിരുത്തൽ' ഓപ്ഷൻ തിരഞ്ഞെടുക്കുക. അപ്പോൾ പാൻ റദ്ദാക്കൽ ഫോം സ്ക്രീനിൽ ദൃശ്യമാകും. അതിൽ വേണ്ടുന്ന വിവരങ്ങൾ സബ്മീറ്റ് ചെയ്തു അപ്ലൈ ചെയ്താൽ നിങ്ങളുടെ അവശ്യമില്ലാത്ത പാൻകാർഡ് നിർജീവമാക്കാൻ സാധിക്കും.