ബാങ്കിങ് മേഖലയിലെ തട്ടിപ്പുകൾ പെരുകിവരുന്ന സാഹചര്യത്തിൽ ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുള്ള പുതിയ നീക്കങ്ങൾ ആരംഭിക്കാൻ റിസേർവ് ബാങ്ക് ഒരുങ്ങുന്നു.
ഇതിനായി ബാങ്കുകളുടെ കെ വൈ സി പുതുക്കുന്നതിന് പുതിയ മാനദണ്ഡങ്ങള്‍ കൊണ്ടുവരാനും അതുവഴി സുരക്ഷ കൂടുതല്‍ ശക്തിപ്പെടുത്താന്‍ റിസേർവ് ബാങ്ക് ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് ബാങ്കുകള്‍ ആര്‍ബിഐയുമായും കേന്ദ്രസര്‍ക്കാരുമായും വിശദമായ ചര്‍ച്ചകള്‍ നടത്തിവരികയാണ്.
ഈ പ്രശ്നങ്ങൾ ചർച്ച ചെയ്തു വേണ്ടുന്ന ക്രമീകരണം ഒരുക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ഫിനാന്‍സ് സെക്രട്ടറി ടി വി സോമനാഥന്റെ നേതൃത്വത്തിലുള്ള ഒരു സമിതി രൂപീകരിച്ചിട്ടുണ്ട്.
ഒന്നിലധികം അക്കൗണ്ടുകളോ, ജോയിന്റ് അക്കൗണ്ടുകളോ ഒരു ഫോണ്‍ നമ്ബറുമായി ബന്ധിപ്പിച്ചിരിക്കുന്ന രീതിയിലുള്ള സംവിധാനം ഒരുക്കാനാണ് ശ്രമിക്കുന്നത് എന്നാണ് അറിയാൻ കഴിയുന്നത്.
ബാങ്കിങ് മേഖലയിൽ ദിനം പ്രതി വർധിച്ചുവരുന്ന തട്ടിപ്പുകൾ മനസിലാക്കി അതിനു ഉതകുന്ന രീതിയിൽ പരിഹാരം കാണാനും ഉപഭോക്താക്കളുടെ സുരക്ഷിതത്വം ഉറപ്പാക്കനും ആണ് റിസർവ് ബാങ്കും കേന്ദ്രസർക്കാരും ശ്രമിക്കുന്നത്.