മൂന്നാം കക്ഷി സേവന ദാതാക്കൾ നടത്തുന്ന പിയർ ടു പിയർ (P2P) ക്രെഡിറ്റ് കാർഡ് ഇടപാടുകൾ പലതും നിയമ പരിധികൾക്കു അപ്പുറത്താണെന്ന് കണ്ടെത്തിയതിനെ തുടർന്ന് അവയ്ക്കു തടയിടാൻ റിസേർവ് ബാങ്ക് ഒരുങ്ങുന്നു.
തേർഡ് പാർട്ടി ആപ്പുകൾ ഇന്ന് ഒരുപാടു സേവനങ്ങൾ നൽകുന്നുണ്ട്. പക്ഷെ ഇതിൽ പലതും റിസേർവ് ബാങ്ക് അനുവദിക്കുന്ന നിലവിലുള്ള നിബന്ധനകൾക്കും പരിമിതികൾക്കും അപ്പുറത്താണെന്നാണ് പുറത്തുവരുന്ന വാർത്തകൾ.
ഒരുപാടു അംഗീകൃത ഇടപാടുകൾ ക്രെഡിറ്റ് കാർഡുകൾ വഴി നടത്താൻ ഫിൻടെക് കമ്പനികൾക്കു റിസേർവ് ബാങ്ക് അംഗീകാരം നൽകിയിട്ടുണ്ട്.
ക്രെഡിറ്റ് കാർഡ് ഇടപാടുകൾ എപ്പോഴും ഉപഭോക്താക്കളും വ്യാപാരിയും തമ്മിൽ ഉണ്ടാകേണ്ട ഒരു ഇടപാടാണ്, എന്നാൽ ഇത് ഒരു മൂന്നാം കക്ഷി നടത്തുന്ന അക്കൗണ്ടിലൂടെ ആണെങ്കിൽ അത് നിയമവിരുദ്ധമാണെന്നാണ് റിസേർവ് ബാങ്ക് പറയുന്നത്.
വീട് വാടക, ട്യൂഷൻ ഫീസ് തുടങ്ങിയ പല സേവങ്ങളും ക്രെഡ്, വൺ കാർഡ്, നോ ബ്രോക്കർ തുടങ്ങിയ ഫിൻടെക് സ്ഥാപനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിനായി 1.5 മുതൽ 3 ശതമാനം വരെ കമ്മീഷനും ജി എസ് ടി ക്കു പുറമെ ഇവർ ഈടാക്കുന്നുമുണ്ട്. ഇത് നിലവിലുള്ള നിയമ പരിധിക്കു അപ്പുറത്താണെന്നാണ് റിസേർവ് ബാങ്ക് കണ്ടെത്തിയിരിക്കുന്നത്.