പേ ടി എം പേയ്‌മെന്റ് ബാങ്ക് അവസാനിപ്പിച്ച് യു പി ഐ സേവനങ്ങൾ മാത്രമായി തുടരാൻ പേ ടി എമ്മിന് NPCI യുടെ അനുമതി ലഭിച്ചു
പേ ടി എം പേയ്‌മെന്റ് ബാങ്ക് പ്രവർത്തനം നിലച്ചാലും NPCI യുടെ അംഗീകാരം ലഭിച്ചതോടെ ഇനി ഒരു യു പി ഐ ആപ്പായി പേ ടി എമ്മിന് പ്രവർത്തിക്കാവുന്നതാണ്.
റിസേർവ് ബാങ്ക് PAYTM പേയ്‌മെന്റ് ബാങ്കിനോട് മാർച്ച് 15 നു ശേഷം ഒരുതരത്തിലുമുള്ള ക്രയവിക്രയങ്ങൾ നടത്തരുതെന്ന് നിർദ്ദേശിച്ചിരുന്നു. ഇതുവഴി അവരുടെ ഉപഭോക്താക്കൾ ഒരുപാടു ആശങ്കയിലായിരുന്നു. ഇപ്പോൾ വന്നിരിക്കുന്ന പുതിയ അനുമതി വഴി ഉപഭോകതാക്കളുടെ പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ ആശ്വാസം നേടാനായിട്ടുണ്ട്. പഴയതുപോലെ അല്ലെങ്കിലും ഒരു യു പി ഐ സേവന ധാതാവായി നിന്നുകൊണ്ട് കുറെയൊക്കെ കാര്യങ്ങൾ അവർക്കു നടത്താനാകും.
എസ് ബി ഐ ബാങ്ക്, ആക്സിസ് ബാങ്ക്, എച്ച് ഡി എഫ് സി ബാങ്ക്, യെസ് ബാങ്ക് എന്നീ ബാങ്കുകളുടെ സഹകരണത്തോടെയായിരിക്കും പേ ടി എം യു പി ഐ സംവിധാനം നടക്കുക എന്ന് NPCI തങ്ങളുടെ പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്.
തുടർച്ചയായ നിയമവിരുദ്ധമായ പ്രവർത്തങ്ങൾ മൂലമാണ് റിസേർവ് ബാങ്ക് പേ ടി എം പേയ്‌മെന്റ് ബാങ്കിനെതിരെ നിയമ നടപടികൾ തുടങ്ങിയതും പിന്നീട് അതിന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടതും.