വെള്ളത്തിനടിയിലൂടെയുള്ള രാജ്യത്തെ ആദ്യത്തെ മെട്രോ ട്രെയിൻ കൊൽക്കൊത്തയിൽ ആരംഭിച്ചു.

രാജ്യത്തെ ആദ്യത്തെ വെള്ളത്തിനടിയിലൂടെയുള്ള മെട്രോ ട്രെയിൻ സർവീസ് കൊൽക്കൊത്തയിൽ ആരംഭിച്ചു. പ്രധാനമന്തി മാർച്ച് 6 നു ഇത് ഉത്ഘാടനം ചെയ്തു.  തുടർന്ന് മെട്രോ ട്രെയിനിൻ്റെ വാണിജ്യ സേവനങ്ങൾ മാർച്ച് 15 മുതൽ  കൊൽക്കത്തയിൽ ആരംഭിച്ചു

പശ്ചിമ ബംഗാളിലെ ഹൗറയെയും സോൾട്ട് ലേക്കിനേയും ബന്ധിപ്പിക്കുന്ന 16.6  കിലോമീറ്റർ ദൂരമുള്ളതാണ്  ഈ റൂട്ട്. ഇതിൽ 10.8   കിലോമീറ്റർ ദൂരം ഭൂമിക്കടിയിലൂടെയാണ്. ഹ്യൂഗ്‌ളീ നദിക്കടിയിലൂടെയാണ് ഈ തുരങ്കം കടന്നുപോകുന്നത്.

തുരങ്കത്തിൻ്റെ നദിക്ക് താഴെയുള്ള ഭാഗത്തിന് 45 സെക്കൻഡ് സമയമെടുത്താണ് മെട്രോ ട്രെയിൻ 520 മീറ്റർ നീളമുള്ള  ദൂരം മുറിച്ചുകടക്കുന്നത്.  നദിക്കടിയിലൂടെയുള്ള ഈ യാത്ര നയനമനോഹരമാണ്.

ഹൗറ മൈതാനം മുതൽ എസ്പ്ലനേഡ് വരെയുള്ള സെക്ഷനിൽ തിങ്കൾ മുതൽ ശനി വരെ പ്രതിദിനം 130 സർവീസുകൾ ലഭ്യമാകും.  12-15 മിനിറ്റ് ഇടവേളകളിൽ രണ്ട് ദിശകളിലേക്കും ട്രെയിനുകൾ ഓടിക്കുമെന്ന് മെട്രോ റെയിൽവേ  പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

2017 ആണ് തുരങ്ക നിർമാണം മെട്രോ തുടങ്ങിയത്. ഹൗറ മൈതാനം മുതൽ എസ്പ്ലനേഡ് വരെയുള്ള ഈസ്റ്റ്-വെസ്റ്റ് മെട്രോയുടെ 4.8 കിലോമീറ്റർ ദൈർഘ്യം 4,965 കോടി രൂപ ചെലവിലാണ് നിർമ്മിച്ചതെന്ന് മെട്രോ റെയിൽവേ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.


Post a Comment

Previous Post Next Post

ഇനി പ്രിന്റിങ്ങും ഫോട്ടോസ്റ്റാറ്റും 60 പൈസക്ക്

Printing Solutions

If you want to get more publicity for your business ?

Business Malayalam

PUBLISH YOUR AD HERE

SALES | MARKETING | BRANDING | PROMOTION | TRAINING | LEAD GENERATION | MANAGEMENT etc.

Training | Real Estate | Finance | Consultancy | News Portal