കേരളം കണ്ടത്തിൽവെച്ചു ഏറ്റവും വലിയ വ്യാപാര സമുച്ചയം കോഴിക്കോട്ട് ഇന്ന് നടൻ പൃഥ്വിരാജ് ഉത്ഘാടനം ചെയ്യപ്പെടുന്നു.
ഏറ്റവും വലിയ സാരി ഷോറൂം ആയ കല്യാൺ സിൽക്സിന്റേതാണ് ഈ മാൾ. ഏകദേശം രണ്ട് ലക്ഷത്തിലേറെ ചതുരശ്ര അടിയിൽ ആണ് ഈ സമുച്ചയം തയ്യാറാക്കിയിരിക്കുന്നത്.
കിഡ്സ് പ്ലേ ഏരിയ, ഫുഡ്കോർട്ട്, എക്സ് ക്ലൂസീവ് ബ്രൈഡ് ഡിസൈൻ ബൊത്തീക്, എക്സ് ക്ലൂസീവ് ഗ്രൂം ഡിസൈൻ സ്റ്റുഡിയോ, കോസ്മറ്റിക് കൗണ്ടർ, പെർഫ്യൂം സ്റ്റോർ, ഫുട്ട് വെയർ സെക്ഷൻ,ആൾ ബ്രാന്റ് ലഗേജ് ഷോപ്പ്, ടോയ് സ്റ്റോർ, ഹോം ഡെക്കോർ,കോസ്റ്റ്യൂം ജ്വല്ലറി സെക്ഷൻ എന്നിങ്ങനെ ഒട്ടനവധി വിസ്മയങ്ങൾ കൂട്ടിച്ചേർത്താണ് ഈ ഷോപ്പിംഗ് അനുഭവം ഒരുക്കിയിരിക്കുന്നത്.
കോഴിക്കോട് തൊണ്ടയാട് ജങ്ഷനിൽ ഒരുക്കിയിരിക്കുന്ന ഈ വിസ്മയം കേരളത്തിലെ ഏറ്റവും വലിയ സിൽക്ക് സാരി ഷോറൂമും കേരളത്തിലെ ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റും ആയിരിക്കും.