ആഗോള ടെക് ഭീമനായ ഗൂഗിള്‍ നവിമുംബയിൽ തങ്ങളുടെ ഒരു ഡാറ്റാ സെന്റർ തുടങ്ങാൻ പോകുന്നതായി വാർത്ത.
ഇതിനായി നവി മുമ്പായില്ലേ ജൂയി നഗറിൽ 22.5 ഏക്കർ സ്ഥലം ഏറ്റെടുക്കുന്നതിനായുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നതായി അറിയുന്നു. മഹാരാഷ്ട്രയിലെ MIDC വക സ്ഥലം പാട്ടത്തിനെടുത്തായിരിക്കും ഈ ബ്രഹ്ത് പദ്ധതി ഗൂഗിൾ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.
ഈ പദ്ധതി നടപ്പായാല്‍ ഗൂഗിള്‍ സ്വന്തമായി ഇന്ത്യയില്‍ വികസിപ്പിക്കുന്ന ആദ്യത്തെ ക്യാപ്‌റ്റീവ് ഡേറ്റ സെന്ററായിരിക്കും ഇത്. നിലവിലെ പ്രോപ്പർട്ടി നിരക്കും എംഐഡിസിയുടെ ട്രാൻസ്ഫർ ചാർജുകളും കണക്കിലെടുത്ത് ഏകദേശം 850 കോടി രൂപയുടേതായിരിക്കും ഈ ഇടപാട്.
ലോകമെമ്പാടുമുള്ള 135-ലധികം ഡാറ്റാ സെൻ്ററുകൾ ഗൂഗിൾ സ്വന്തമാക്കി പ്രവർത്തിക്കുന്നു എന്നാണ് 2021-ലെ ഒരു കണക്കു പറയുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, യൂറോപ്പ്, ഏഷ്യ, തെക്കേ അമേരിക്ക എന്നിവയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ ആയാണ് ഈ ഡാറ്റാ സെൻ്ററുകൾ സ്ഥിതിചെയ്യുന്നതു