ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തിയുടെ നാലു മാസം പ്രായമുള്ള കൊച്ചു മകൻ ആണ് ഇപ്പോഴത്തെ താരം.
വെറും നാലുമാസം മാത്രം പ്രായമുള്ള ഏകാഗ്ര രോഹന്‍ മൂര്‍ത്തി ഇന്ന് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരനായി മാറിയിരിക്കുകയാണ്.
നാരായണ മൂര്‍ത്തി തന്റെ കൊച്ചുമകന് നല്‍കിയ പിറന്നാള്‍ സമ്മാനമാണ് ഇപ്പൊഴത്തെ ഈ പ്രസിദ്ധിക്കു കാരണം. ഒന്നും രണ്ടും രൂപയോ കളിപ്പാട്ടമോ ഒന്നുമല്ല ഈ സമ്മാനം. 240 കോടി രൂപ മൂല്യമുള്ള ഇന്‍ഫോസിസിസ് കമ്പനിയുടെ ഓഹരികളാണ് നാരയണ മൂര്‍ത്തി കൊച്ചുമകന് സമ്മാനമായി നല്കിയത്. ഇതോടെ നാലുമാസം പ്രായമുള്ള ഏകാഗ്ര രോഹന്‍ മൂര്‍ത്തി ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരനായി മാറിയിരിക്കുകയാണ്.
നാരായണ മൂര്‍ത്തിയുടെ മകന്‍ രോഹന്‍ മൂര്‍ത്തിയുടെ മകനാണ് നാലുമാസം പ്രായമുള്ള ഏകാഗ്ര രോഹൻ മൂർത്തി. ഇൻഫോസിസിന്റെ 15,00,000 ഓഹരികളാണ് ഏകാഗ്രയ്ക്ക് സമ്മാനമായി നാരായണമൂർത്തി നൽകിയിരിക്കുന്നത്..
ഇപ്പോള്‍ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ടെക് കമ്ബനിയാണ് ഇൻഫോസിസ്. 1981 ൽ ആണ് ഈ ടെക് കമ്പനി സ്ഥാപിതമായത്.