അതിവേഗം വളരുന്ന ശതകോടീശ്വരന്മാരുടെ തലസ്ഥാനമായി മുംബൈ മാറിയിരിക്കുന്നു. അതോടൊപ്പം ഏഷ്യയില്‍ ഏറ്റവുമധികം ശതകോടീശ്വരന്മാരുള്ള നഗരമായും ഖ്യാതി നേടിയിരിക്കുകയാണ് ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈ.
ബീജിങ്ങിനെ മറികടന്ന് മുംബൈ ഏഷ്യയിലെ ശതകോടീശ്വരന്മാരുടെ തലസ്ഥാനമായും ആഗോള സമ്ബന്നരുടെ പട്ടികയില്‍ മൂന്നാം സ്ഥാനവും നേടിയിരിക്കുന്നു.
ചൈനയെ പിന്തള്ളിക്കൊണ്ടു ആഗോള സാമ്പത്തിക രംഗത്ത് ഇന്ത്യ മുന്നേറുന്നതായുള്ള വാർത്തകൾക്കു ഉത്തേജനം നൽകുന്നതാണ് ഇപ്പോൾ കൈവരിച്ചിരിക്കുന്നു ഈ നേട്ടം.
ആഗോളതലത്തില്‍ 119 ശതകോടീശ്വരന്മാരുള്ള ന്യൂയോർക്ക് തന്നെയാണ് ഒന്നാം സ്ഥാനത്തുതന്നെയാണ്. 97 ശതകോടീശ്വരന്മാരുമായി ലണ്ടൻ രണ്ടാം സ്ഥാനം നിലനിർത്തി. 93 ശതകോടീശ്വരന്മാരെ നേടിക്കൊണ്ട് ചൈനയുടെ ബീജിങ്ങിനെ മറികടന്ന് ഏഷ്യയിലെ ശതകോടീശ്വരന്മാരുടെ തലസ്ഥാനമായി മുംബൈ മൂന്നാം സ്ഥാനം കൈവരിച്ചിരിക്കുന്നു.
ഹുരുണ്‍ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 2024 ലെ ആഗോള സമ്ബന്ന പട്ടിയയിലാണ് മുംബൈയുടെ ഈ നേട്ടം വെളിവാകുന്നത്. ഷാങ്ഹായി കേന്ദ്രമായി പ്രവർത്തിക്കുന്ന ഗവേഷണ സ്ഥാപനമാണ് ഹുരുണ്‍.