വായപ്കളുടെ പലിശനിരക്ക് റിസേർവ് ബാങ്ക് ഇത്തവണ കുറയുമെന്ന പ്രതീക്ഷകൾ അസ്തമിക്കുന്നതായി വാർത്ത. ജൂലൈ മാസം വരെ പലിശ നിരക്ക് കുറയാൻ യാതൊരു സാധ്യതയും ഇല്ലെന്നാണ് അറിയുന്നത്.
പണപ്പെരുപ്പം 5 ശതമാനത്തിനു മുകളിൽ തുടരുന്നതാണ് പലിശ നിരക്ക് കുറയ്ക്കാത്തതിന് കാരണമായി പറയുന്നത്. 4 ശതമാനത്തിനു താഴെ ഇതെത്തുന്നത് വരെ ഒരുതരത്തിലുള്ളതുമായ പലിശയിളവ് പ്രതീക്ഷിക്കണ്ട.
വിവിധ വായ്പകൾ എടുത്തവർക്കു നിരാശയാണ്. പലിശ കുറയാൻ ഇനിയും കാത്തിരിക്കണം.
പണപ്പെരുപ്പം നിയന്ത്രണവിധേയമാകുന്നതിനെ ആശ്രയിച്ചായിരിക്കും റിസർവ് ബാങ്ക് വായ്പകളുടെ പലിശ നിരക്ക് കുറയ്ക്കുന്നത്.