ബൈജൂസ്‌ ഓഫീസുകൾ അടച്ചുപൂട്ടുന്നു.

കടുത്ത സാമ്പത്തിക പ്രതിസന്ധിയും ആഭ്യന്തര കലാപവും കൊണ്ട് പൊറുതിമുട്ടുന്ന ടെക് ഭീമൻ ബൈജൂസ്‌ ഇന്ത്യയൊട്ടാകെയുള്ള ഇരുപതോളം ഓഫീസുകൾ അടച്ചു പൂട്ടുന്നു.

കമ്പനിയുടെ ബാംഗ്ളൂരിലുള്ള ആസ്ഥാന മന്ദിരവും  ട്യൂഷൻ സെൻററുകളും മാത്രം നിലനിർത്തിക്കൊണ്ടു ബാക്കിയുള്ള ഓഫിസുകൾ എല്ലാം അടച്ചുപൂട്ടാൻ നിർദേശിച്ചതായി വാർത്ത.

ബൈജൂസിന്റെ 14,000 ജോലിക്കാരെ വർക് ഫ്രം ഹോമിലേക്ക് മാറ്റാനാണ് ബൈജു നിർദേശിച്ചിരിക്കുന്നത്. ആസ്ഥാനമന്ദിരത്തിലും ട്യൂഷൻ സെന്ററുകളും കൂടി മുന്നോറോളം ജീവനക്കാർ മാത്രം വന്നാൽ മതി എന്നാണ് നിർദേശം.

മുംബൈ, പൂനെ, ഡൽഹി, ഗുരുഗ്രാം, ചെന്നൈ, ഹൈദ്രബാദ്  എന്നിവിടങ്ങളിലായുള്ള ഓഫീസുകൾ ആണ് അടച്ചുപൂട്ടുന്നത്. ഇരുപതിലേറെ ഓഫിസുകൾ ആണ് ഇവിടങ്ങളിൽ പ്രവർത്തിക്കുന്നത്.

കടുത്ത സാമ്പത്തിക പ്രതിസന്ധികാരണം ജീവനക്കാരുടെ ശമ്പളം പൂർണമായും നല്കാൻ കമ്പനിക്ക് കഴിഞ്ഞിട്ടില്ല.   നിലവിലുള്ള ഓഫീസുകളുടെ വാടക കൊടുക്കാൻ കഴിയാത്തതും പ്രതിസന്ധി ഒന്നുകൂടി കൂട്ടിയിരിക്കുന്നു. ചില ഉടമസ്ഥർ വാടക കിട്ടാത്തതിനാൽ തങ്ങളുടെ കെട്ടിടം ഒഴിഞ്ഞുതരാനായി വക്കീൽ നോട്ടീസും  അയച്ചിട്ടുണ്ട് എന്നാണ് അറിയുന്നത്. 

ഈ സാഹചര്യത്തിലാണ് വരുമാനം കിട്ടുന്ന ട്യൂഷൻ സെന്ററുകൾ ഒഴികെ മറ്റെല്ലാം ഒഴിഞ്ഞുകൊടുക്കാനും കഴിയുന്നത്ര ജോലിക്കാരെ വർക്ക് ഫ്രം ഹോം കൊടുക്കാനും തീരുമാനിച്ചിരിക്കുന്നത്.  നിലവിലെ പ്രതിസന്ധിയിൽ ചെലവ് കുറയ്ക്കാനും കാര്യങ്ങൾ കുറേക്കൂടി സുഗമമാക്കാനും ഉദ്ദേശിച്ചാണ് ഈ നിർദേശം എന്നാണ് അറിയാൻ കഴിയുന്നത്.

Post a Comment

Previous Post Next Post

ഇനി പ്രിന്റിങ്ങും ഫോട്ടോസ്റ്റാറ്റും 60 പൈസക്ക്

Printing Solutions

If you want to get more publicity for your business ?

Business Malayalam

PUBLISH YOUR AD HERE

SALES | MARKETING | BRANDING | PROMOTION | TRAINING | LEAD GENERATION | MANAGEMENT etc.

Training | Real Estate | Finance | Consultancy | News Portal