പുതിയ സാങ്കേതിക വിദ്യ പ്രയോഗികമാക്കി ബിസിനസ് വളർത്തുന്നതിൽ ഇന്ത്യ മുന്നിലെന്ന് പഠനം.
ഓരോ കാര്യങ്ങളിലും മികവ് പുലർത്തി ബിസിനസ് വളർത്താൻ ഇന്ത്യൻ കമ്പനികൾ ആധുനിക സാകേതിക വിദ്യ ഏറ്റെടുത്തു മുന്നേറാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മാറ്റങ്ങൾ കൊണ്ടുവരാനും അതുൾക്കൊള്ളാനും ഇന്ത്യൻ വ്യവസായങ്ങൾക്കുള്ള താല്പര്യം അവരുടെ മികവ് വർധിപ്പിക്കുന്നു.
ഡി പി വേൾഡ്ന്റെ പിന്തുണയോടെ എക്കണോമിസ്റ് ഇമ്പാക്ട് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുകൾ ഉണ്ടായിരിക്കുന്നത്.
പുതിയ സാങ്കേതിക വിദ്യകൾ എത്രയും പെട്ടന്ന് നടപ്പാക്കാനുള്ള ഉത്സാഹതയും മാർക്കറ്റ് ആവശ്യങ്ങൾ മുൻകൂട്ടി കണ്ടുകൊണ്ടു അതനുസരിച്ചു കാര്യങ്ങൾ പ്രവർത്തികമാക്കുന്നതിലെ വേഗതയും ഇന്ത്യൻ വ്യവസായത്തിന്റെ പ്രത്യേകതയായി പരാമർശിക്കപ്പെടുന്നു.
കേന്ദ്ര ഗവർമെന്റ് നടപ്പിലാക്കിയ ഡിജിറ്റൽ അടിസ്ഥാന സൗകര്യവും വികസനവും ഫലപ്രദമായി വിനിയോഗിക്കുകയും പുതിയ സാങ്കേതിക വിദ്യകൾ കണ്ടെത്താനും അത് പ്രയോഗികമാക്കാനും ഇന്ത്യൻ കമ്പനികൾ ഒരിക്കലും മടികാണിക്കുന്നില്ല. ഇത് വരും കാലങ്ങളിൽ ഇന്ത്യൻ സമ്പത് വ്യവസ്ഥയെ ഉന്നതങ്ങളിലേക്ക് കുതിക്കാൻ സഹായിക്കുമെന്നും വിലയിരുത്തപ്പെടുന്നു.