പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ പരസ്യങ്ങള്‍ നല്‍കിയ സംഭവത്തില്‍ പതഞ്ജലി നിരുപാധികം മാപ്പുപറഞ്ഞു.
സുപ്രീം കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് ഇന്നലെ പതഞ്ജലി സത്യവാങ്മൂലം സമര്‍പ്പിച്ചത്.
സുപ്രീം കോടതി ജസ്റ്റിസ് ഹിമ കോഹ്‌ലി, ജസ്റ്റിസ് അഹ്‌സനുദ്ദീന്‍ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ച് പതഞ്‌ജലി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ തങ്ങളുടെ ആയുർവേദ ഉത്പന്നങ്ങളുടെ പരസ്യങ്ങൾ കൊടുക്കുന്നതിനെതിരെ ശക്തമായ രീതിയിൽ അമർഷം രേഖപ്പെടുത്തിയിരുന്നു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് പതഞ്ജലിക്കെതിരെ പരാതി ഉന്നയിച്ചത്.
പരസ്യങ്ങള്‍ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി നോട്ടീസ് നല്‍കിയെങ്കിലും പതഞ്ജലി ഇതിനോട് പ്രതികരിച്ചിരുന്നില്ല ഇതിന്റെ വെളിച്ചത്തിൽ ഏപ്രില്‍ രണ്ടിന് പതഞ്ജലി സ്ഥാപകന്‍ ബാബ രാംദേവിനോടും പതഞ്ജലി എംഡി ബാലകൃഷ്ണയോടും നേരിട്ട് കോടതിയിൽ ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നു.
ഇതിന്റെ വെളിച്ചത്തിൽ ഇന്നലെയാണ് പതഞ്ജലി ഖേദം പ്രകടിപ്പിച്ചു പ്രസ്താവന ഇറക്കിയത്. പൊതുജങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ തെറ്റായ പരസ്യങ്ങള്‍ നല്‍കിയതില്‍ ഖേദിക്കുന്നുവെന്നും, ഭാവിയില്‍ ഇത്തരം പരസ്യങ്ങള്‍ നല്‍കില്ലെന്നും പതഞ്ജലി സത്യവാങ്മൂലത്തില്‍ പറയുന്നു.