ഇന്ത്യയിൽ യുപി ഐ സേവന രംഗത്ത് മത്സരം കടുക്കുന്നു.
വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഇ-കോമേഴ്‌സ് സ്ഥാപനമായ ഫ്ളിപ്പ്കാര്‍ട്ടും യുപിഐ സേവനം തുടങ്ങിയിരിക്കുന്നു. അവരുടെ 500 ദശലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് എല്ലാം ഈ സേവനം ലഭ്യമാകും.
ആക്സിസ് ബാങ്കിന്റെ സഹായത്തോടെയാണ് ഫ്ളിപ്കാർട്ട് യുപിഐ സേവനം തുടങ്ങിയിരിക്കുന്നത്. തുടക്കത്തിൽ പി സേവനം ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്ക് മാത്രമേ ലഭിക്കുകയുള്ളു.
ഗൂഗിള്‍ പേ, ആമസോണ്‍, ഫോണ്‍പേ തുടങ്ങിയ യുപിഐ സേവനങ്ങളോട് മത്സരിക്കാന്‍ ഒരുങ്ങിയാണ് ഫ്ളിപ്പ്കാര്‍ട്ടും ഈ രംഗത്തേയ്ക്ക് വരുന്നത്.
ഉപഭോകതാക്കളെ ആകർഷിക്കുന്നതിനായി സൂപ്പർകോയിനുകൾ, ക്യാഷ്ബാക്കുകൾ, മൈൽസ്റ്റോൺ ആനുകൂല്യങ്ങൾ, ബ്രാൻഡ് വൗച്ചറുകൾ തുടങ്ങിയ ലോയൽറ്റി ഫീച്ചറുകൾ യുപിഐ ലോഞ്ചിനുശേഷം ലഭ്യമാക്കും എന്നാണ് അറിയാൻ കഴിയുന്നത്.
പങ്കാളിത്തങ്ങളും നൂതനത്വങ്ങളും ഉപയോഗിച്ച് ഞങ്ങൾ യുപിഐയിൽ ഞങ്ങളുടെ വളർച്ച സ്കെയിൽ ചെയ്യുന്നത് തുടരുന്നു. ഫ്ലിപ്പ്കാർട്ട് വൃത്തങ്ങൾ പറയുന്നു. ഏത് ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തും പണം നല്‍കാനുള്ള ഓപ്ഷന്‍ ഇതില്‍ ലഭിക്കുമെന്ന് കമ്ബനി അറിയിച്ചു.