PAYTM പെയ്‌മെന്റ് ബാങ്ക് സേവനങ്ങൾ പലതും ഇന്നുമുതൽ രാജ്യവ്യാപകമായി അവസാനിക്കുകയാണ്.
ഇന്ന് മുതൽ ഉപഭോക്താക്കൾക്ക് അവരുടെ പേ ടി എം വാലറ്റുകൾ ടോപ്പ്-അപ്പ് ചെയ്യാനോ വാലറ്റിലേക്ക് പണം ട്രാൻസ്ഫർ ചെയ്യാനോ സാധിക്കുകയില്ല.
സർക്കാർ ആനുകൂല്യങ്ങൾ, ശമ്പളം തുടങ്ങിയവ ഇനി പേ ടി എം അക്കൗണ്ട് വഴി ലഭിക്കില്ല.
PAYTM പെയ്‌മെന്റ് ബാങ്കിലുള്ള നിങ്ങളുടെ അക്കൗണ്ടിലേക്കു മണി ട്രാൻസ്ഫർ അനുവദനീയമല്ല.
ഫാസ്റ്റാഗ് റീചാർജ് അനുവദനീയമല്ല.
വിലക്ക് നിലവിൽ വന്നതോടെ ഉപഭോക്താക്കൾക്ക് ഇനി PAYTM പെയ്‌മെന്റ് ബാങ്കിൽ പണം നിക്ഷേപിക്കാൻ സാധിക്കുന്നതല്ല. എന്നാൽ നിക്ഷേപിക്കപ്പെട്ട പണം അത് തീരുന്നതു വരെ പിൻവലിക്കാൻ ഉപഭോക്താക്കൾക്ക് സാധിക്കുകയും ചെയ്യും.
അതുപോലെ PAYTM വാലെറ്റിൽ ഇനിമുതൽ പണം ചേർക്കാൻ സാധിക്കുകയില്ല. എന്നാൽ നിലവിലുള്ള ബാലൻസ് തീരുന്നതുവരെ ഉപയോഗിക്കാവുന്നതാണ്.
ക്യാഷ്ബാക്കുകളോ റീഫണ്ടുകളോ സ്വീകരിക്കാവുന്നതാണ്.
അനുസരണക്കേടും, സൂപ്പർവൈസറി ആശങ്കകളും, ചട്ട ലംഘനങ്ങളും നടന്നതിന്റെ പശ്ചാത്തലത്തിൽ അന്വേഷണം നടത്തി റിസേർവ് ബാങ്ക് ആണ് മാർച്ച് 15 മുതൽ പേ ടി എം പെയ്‌മെന്റ് ബാങ്ക് നിലവിൽ നൽകിവരുന്ന നിക്ഷേപ സമാഹരണവും വിതരണവും ഫാസ്റ്റാഗ് തുടങ്ങിയ സേവനങ്ങൾ എല്ലാം തന്നെ അവസാനിപ്പിക്കാൻ നിർദ്ദേശിച്ചത്.
പേ ടി എം പേയ്‌മെന്റ് ബാങ്ക് പ്രവർത്തനം നിർത്തലാക്കിയെങ്കിലും NPCI യുടെ അംഗീകാരം ലഭിച്ചതുമൂലം ഇനി ഒരു യു പി ഐ ആപ്പായി പ്രവർത്തിക്കുകയും യു പി ഐ നൽകുന്ന എല്ലാ സേവനങ്ങളും നല്കാൻ സാധിക്കുന്നതുമാണ്.
കൂട്ടി വായിക്കുക | യു പി ഐ സേവനങ്ങൾ തുടരാൻ പേ ടി എമ്മിന് അനുമതി