ഫേസ്ബുക് , ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ ഇന്ത്യയിൽ പണിമുടക്കിയതായി പരാതി.
ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റഫോം ആയ ഫേസ്ബുക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ രാജ്യത്തുടനീളം ലോഗൗട്ട് ചെയ്തു. വീണ്ടും ലോഗിൻ ചെയ്യാൻ സാധിക്കുന്നില്ലെന്ന് പരക്കെ പരാതി.
രാത്രി 9 മണിയോടെ രാജ്യത്തു പലഭാഗത്തിനു നിന്നും ലോഗൗട്ട് ആയ അക്കൗണ്ടുകൾ വീണ്ടും ലോഗിൻ ചെയ്യാൻ സാധിക്കുന്നില്ല എന്ന പരാതികൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഏകദേശം രണ്ടു ലക്ഷത്തിൽ ഏറെ പരാതികൾ റിപ്പോർട്ട് ചെയ്യപ്പെട്ടു എന്നാണ് അറിയാൻ കഴിയുന്നത്.
ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റഫോം ഇപ്പോൾ നിശ്ചലമാണ്. കാരണം എന്നതാണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. എന്താണ് സംഭവിച്ചതെന്നും സേവനങ്ങൾ എപ്പോൾ പുനഃസ്ഥാപിക്കുമെന്നതിനെക്കുറിച്ച് മെറ്റായിൽ നിന്ന് ഔദ്യോഗിക അപ്‌ഡേറ്റുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.