ഫ്ലൈ 91 വിമാന കമ്പനി അടുത്ത ആഴ്ചമുതൽ ആഭ്യന്തര സർവിസുകൾ ആരംഭിക്കും.
മലയാളിയായ മനോജ് ചാക്കോയുടെ ഫ്ലൈ 91 വിമാന കമ്പനി തങ്ങളുടെ സർവീസ് തുടങ്ങാൻ തയ്യാറെടുക്കുന്നു. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വകുപ്പ് എയർ ഓപ്പറേറ്റർ പെർമിറ്റ് കമ്പനിക്കു അനുവദിച്ചതായും, എല്ലാ നടപടിക്രമങ്ങളും പൂർത്തിയായിരിക്കുന്ന സാഹചര്യത്തിൽ ഇനി ഉടൻ തന്നെ ഫ്ലൈ 91 ന്റെ വിമാനങ്ങൾ ആകാശത്തേക്ക് കുതിച്ചുയരും എന്നും കമ്പനി വൃത്തങ്ങൾ അറിയിച്ചു.
ഗോവയിലെ മനോഹർ ഇന്റർനാഷണൽ എയർപോർട്ട് കേന്ദ്രീകരിച്ചാണ് ഫ്ലൈ 91 പ്രവർത്തിക്കുന്നത്. ദുബായ് എയ്‌റോ സ്പേസിൽ നിന്നും ഫ്ലൈ 91 സെർവീസിനായുള്ള വിമങ്ങൾ വാടകക്കെടുത്തു കഴിഞ്ഞു. ഗോവ, ബാഗ്ളൂരു, പൂനെ, ഹൈദ്രബാദ് എന്നിവിടങ്ങളിൽ നിന്നും ആഭ്യന്തര സവീസുകൾ ആരംഭിക്കുന്നതിനുള്ള ടിക്കറ്റ് വില്പന ഉടൻ തന്നെ തുടങ്ങുമെന്നും കമ്പനിയുടെ മാനേജിങ് ഡയറക്ടറും സി ഇ ഓ യുമായ മനോജ് ചാക്കോ അറിയിച്ചു.
ആഭ്യന്തര സർവീസുകൾ ആയ ഗോവ ബംഗളൂരു ഹൈദ്രബാദ്, ലക്ഷ്വദീപ്, പൂനെ തുടങ്ങിയ റൂട്ടുകളിൽ ആയിരിക്കും ആദ്യം കമ്പനി സർവീസ് നടത്തുന്നത്. തുടക്കത്തിൽ ആഴ്‌ചയിൽ രണ്ടോ മൂന്നോ സർവീസ് എന്നത് ജൂൺ മാസമാകുമ്പോഴേക്കും ദിവസേന ആക്കാൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
കിങ്ഫിഷർ, എമിരേറ്റ്സ്, അമേരിക്കൻ എക്സ്പ്രസ്സ് തുടങ്ങിയ കമ്പനികളിൽ മുതിർന്ന സ്ഥാനം വഹിച്ചുള്ള പരിചയ സമ്പന്നത നേടിയ മനോജ് ചാക്കോ എന്ന മലയാളി അമരക്കാരനായി 200 കോടിയുടെ മുതൽമുടക്കിൽ ആരംഭിക്കുന്ന ഫ്ലൈ 91 അടുത്ത ആഴ്ച തന്നെ സർവീസ് ആരംഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.