യേശുക്രിസ്തുവിന്റെ കുരിശുമരണത്തിന്റെയും കാൽവരിയിലെ അദ്ദേഹത്തിന്റെ മരണത്തിന്റെയും സ്മരണ പുതുക്കുന്ന ദുഃഖവെള്ളി ദിനം ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ഒരു വിശുദ്ധ ദിവസമാണ്.
മനുഷ്യരാശിയുടെ പാപങ്ങളുടെ പരിഹാരത്തിനായി ദൈവപുത്രൻ സ്വയം കുരിശിലേറിയതും, പീഡകൾ സഹിച്ചു മരിച്ചു മൂന്നാം ദിനം ഉയർത്തെഴുന്നേറ്റു എന്നും വിശ്വസിക്കപ്പെടുന്ന ഈ ദിനം യേശുവിന്റെ മനുഷ്യസ്നേഹത്തിന്റെയും ത്യാഗത്തിന്റെയും ക്രൂശിൽ അദ്ദേഹം അനുഭവിച്ച കഷ്ടപ്പാടുകളെയും കുറിച്ചുള്ള ചിന്തയുടെ ദിവസമാണ്.
യേശുവിന്റെ ത്യാഗപരമായ മരണവും തുടർന്നുള്ള പുനരുത്ഥാനവും നിത്യജീവനും രക്ഷയ്ക്കും പ്രത്യാശ നൽകുന്ന ദുഃഖവെള്ളി ക്രിസ്തുമതത്തിന്റെ കാതലായ തത്വത്തെ സൂചിപ്പിക്കുന്നു:
ഇന്നത്തെ ലോകത്ത് വിശ്വാസം, അനുതാപം, ദൈവസ്നേഹത്തിന്റെയും ക്ഷമയുടെയും പ്രാധാന്യം എന്നിവയെക്കുറിച്ച് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദിവസം.
എല്ലാ വായനക്കാർക്കുംബിസിനസ് മലയാളത്തിന്റെ ദുഃഖവെള്ളി ദിനാശംസകൾ