സിലിക്കൺ വാലിയിലെ പ്രധാന പദവിയിലേക്ക് ഒരു ഇന്ത്യക്കാരൻ കൂടി .
ഗൂഗിളിന്റെ സുന്ദർ പിച്ചേയ്ക്കും മൈക്രോസോഫ്റ്റിന്റെ സത്യാ നാദെല്ലയുക്കും പിന്നാലെ വിൻഡോസിന്റെ തലപ്പത്തേക്കു ഇന്ത്യക്കാരനായ പവൻ ദാവുലുരിയായും എത്തിയിരിക്കുന്നു.
മുൻ മേധാവി പനോസ് പനായി രാജിവെച്ച സ്ഥാനത്തേക്കാണ് പവന്റെ സ്ഥാനക്കയറ്റം. നിലവിൽ മൈക്രോസോഫ്റ്റിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് കൈകാര്യം ചെയ്തുകൊണ്ടിരിക്കുകയിരുന്നു അദ്ദേഹം.
പവൻ മദ്രാസ് IIT യിലെ പൂർവ വിദ്യാർത്ഥിയാണ്. മേരിലാൻഡ് സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയിട്ടുണ്ട്.
2001ൽ മൈക്രോസോഫ്റ്റിൽ റിലയബിലിറ്റി കോംപോണൻ്റ് മാനേജരായാണ് പവൻ തൻ്റെ കരിയർ ആരംഭിച്ചത്.
പുതിയ സ്ഥാനക്കയറ്റം അനുസരിച്ചു മൈക്രോസോഫ്റ്റിൻ്റെ വിൻഡോസ്, സർഫേസ് ഉൽപ്പന്നങ്ങൾക്കായി സിലിക്കൺ സംവിധാനങ്ങൾ വികസിപ്പിക്കുന്ന ഒരു സമർപ്പിത ടീമിനെ ആയിരിക്കും അദ്ദേഹം നയിക്കുക എന്നാണ് അറിയാൻ കഴിയുന്നത്.