അമേരിക്കൻ ഡോളറിനു മുന്നിൽ അടിപതറാതെ ഇന്ത്യൻ രൂപ കഴിഞ്ഞ ആറുമാസമായി ഉയർന്ന് നിൽക്കുന്നു.
ഏഷ്യൻ കറൻസികൾ ഡോളറിനുമുന്നിൽ അടിപതറി വീഴുമ്പോൾ ഇന്ത്യൻ രൂപ മാത്രമാണ് ശക്തിയാർജ്ജിച്ചു വരുന്നത്.
ഇന്ത്യൻ രൂപ 0.6 ശതമാനം ഉയർന്ന് തന്റെ ആധിപത്യം തെളിയിച്ചിരിക്കുന്നു. കഴിഞ്ഞ ആറു മാസമായി രൂപ തന്റെ മൂല്യം കാത്തുസൂക്ഷിച്ചു തല ഉയർത്തി നിൽക്കുകയാണ്.
ഇന്ത്യൻ സർക്കാർ ബോണ്ടുകൾ ഇന്റർനാഷണൽ ബോണ്ട് സൂചികയിൽ ഉൾപ്പെടുത്താൻ പോകുന്നു എന്ന വാർത്തയാണ് ഇതിനു പ്രധാന കാരണമായി പറയുന്നത്. കാരണം ഇത് നടപ്പായാൽ വിദേശത്തുനിന്നും ഇന്ത്യൻ വിപണിയിലേക്ക് വർധിച്ച ഒഴുക്കുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതോടൊപ്പം അസംസ്കൃത എണ്ണയുടെ വില കുറഞ്ഞതോതിൽ നിൽക്കുന്നതും ഇന്ത്യൻ രൂപയ്ക്കു ഒരു അനുഗ്രഹമായിരിക്കുന്നു.