ഉപഗ്രഹ സഹായത്തോടെയുള്ള ടോൾ പിരിവ് സംവിധാനം ഇന്ത്യയിൽ ആരംഭിക്കുന്നുവെന്നു കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി
നിലവിൽ ഹൈവേ, എക്സ്പ്രസ്സ് വേ എന്നിവിടങ്ങളിലെല്ലാം വാഹനങ്ങൾക്ക് യാത്രയ്ക്കായി ടോൾ പിരിവുകൾക്കു പുതിയ സംവിധാനം ഒരുക്കാൻ തുടങ്ങുന്നതായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഇനി വരുന്നത് ഉപഗ്രഹങ്ങളുടെ സഹായത്തോടെയുള്ള ടോൾ പിരിവ് സംവിധാനമായിരിക്കും എന്ന് അദ്ദേഹം അറിയിച്ചു.
നിലവിലുള്ള ടോള്‍ സമ്ബ്രദായം അവസാനിപ്പിക്കാൻ പോകുകയാണ്. ഇനി മുതല്‍ സാറ്റലൈറ്റ് അധിഷ്ഠിതമായ ടോള്‍ പിരിവ് സംവിധാനമാകും ഉണ്ടാകാൻ പോകുന്നത്. വാഹനം സഞ്ചരിച്ചതിന്റെ മൊത്തം ദൂരം സാറ്റലൈറ്റ് വഴി കണക്കാക്കിയാകും ടോള്‍ പിരിക്കുന്നത്. ഈ തുക വാഹന ഉടമയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നാകും കുറയുന്നത്. ടോള്‍ പ്ലാസകളില്‍ നിലവിലുള്ള നീണ്ട കാത്തിനിൽപു ഇല്ലാതാകും. അതോടൊപ്പം ഇന്ധനം ലാഭിക്കാനും ഇതുവഴി സാധിക്കും- മന്ത്രി പറഞ്ഞു.
രാജ്യത്തെ നിലവിലുള്ള റോഡ് ശൃംഖല ഏറ്റവും മികച്ചത് ആക്കുക എന്നതാണ് ലക്ഷ്യമിടുന്നത് എന്നും 2024 അവസാനത്തോടെ രാജ്യത്തിന്റെ ഭാവി തന്നെ മാറ്റിമറിക്കപ്പെടും. എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.