വായ്പകളുടെ തിരിച്ചടവ് മുടങ്ങിയാൽ നിലവിലുള്ള പിഴപ്പലിശ ഈടാക്കുന്നതിന് പകരം പിഴത്തുക മാത്രമേ ഈടാക്കാൻ ഇനി മുതൽ സാധിക്കുകയുള്ളു.
ഇതുസംബന്ധിച്ചുള്ള റിസേർവ് ബാങ്കിന്റെ നിയമം ഏപ്രിൽ ഒന്ന് മുതൽ പ്രബല്യത്തിൽ വരും. ഏപ്രിൽ ഒന്ന് മുതൽ ജൂൺ മുപ്പത്തിനുള്ളിലായി നിയമം നടപ്പിലാക്കണമെന്നാണ് ഉത്തരവ്.
ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും തിരിച്ചടവുകൾ മുടങ്ങിയാൽ വായ്പയുടെ പലിശനിരക്കിനു മേലാണ് പലിശപ്പിഴ ഈടാക്കിയിരുന്നത്. ഇത് കടക്കാരന്റെ ബാധ്യത വർധിപ്പിക്കുന്നു. ഇനിമുതൽ ഇത് പലിശപ്പിഴക്കു മേലുള്ള പിഴതുകയ്‌ക്കു പകരം ന്യായമായ പിഴത്തുക മാത്രമേ ബാങ്കുകൾക്ക് ചുമത്താനാകൂ.
ഇത്തരത്തിൽ ഈടാക്കിക്കൊണ്ടിരുന്ന പലിശത്തുക ബാങ്കുകളുടെയും മറ്റു ധനകാര്യ സ്ഥാപങ്ങളുടെയും ഒരു വലിയ ധനസമ്പാദന സ്രോതസായിരുന്നു.