റിസേർവ് ബാങ്കിന്റെ വിലക്ക് നിലനിൽക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഐഐഎഫ്എൽ ഫിനാൻസിൻ്റെ ഓഹരികൾ 20% ഇടിഞ്ഞിരിക്കുന്നു.
സ്വർണ്ണ വായ്പകൾ വാങ്ങുന്നതിൽ നിന്നും ആർ ബി ഐ കംബനിയെ വിലക്കിയതിന്റെ പശ്ചാത്തലത്തിലാണ് ഈ തകർച്ച . താൽക്കാലികമായി പ്രവർത്തങ്ങൾ നിർത്തിവയ്ക്കാൻ ആണ് ആർബിഐ നിർദേശിച്ചിരിക്കുന്നത്.
ഇന്ത്യയിൽ സ്വര്‍ണ പണയ വായ്പയില്‍ രണ്ടാം സ്ഥാനത്തുള്ള കംബനിയാണ് ഐ.എഫ്.എഫ്.എല്‍.
വിവിധ വായ്പകൾ നൽകുന്ന കംബനിയുടെ ഏകദേശം 32 ശതമാനം ബിസിനസും സ്വര്‍ണപ്പണയ വായ്പയിലാണ്.
സ്വർണവായ്പയിലും ലേലത്തിലും മറ്റും ചില കൃത്രിമമങ്ങളും കണക്കിലെ പൊരുത്തമില്ലായ്മയും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നോൺ ബാങ്കിങ് ഫിനാൻഷ്യൽ കംബനിയായ ഐഐഎഫ്എല്ലിൻ്റെ പ്രവർത്തനം താത്കാലികമായി നിർത്തിവെയ്ക്കാൻ റിസർവ് ബാങ്ക് ആവശ്യപ്പെട്ടതു.
അനുവദനീയമായതിലും കൂടുതല്‍ തുക വായ്പ നല്‍കിയതാണ് പ്രധാന ചട്ടലംഘനം ആയി ആർ ബി ഐ അന്വേഷണത്തിൽ കണ്ടെത്തിയത് എന്നാണു മനസിലാക്കാൻ സാധിച്ചത്. . കൂടാതെ സ്വര്‍ണത്തിന്റെ പരിശുദ്ധി പരിശോധിക്കുന്നതിലും തൂക്കം രേഖപ്പെടുത്തുന്നതിലും പലപ്പോഴും കമ്പനി ചട്ടലംഘനങ്ങള്‍ നടന്നതായി അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.
IIFL ഫിനാൻസിന്റെ സ്വർണ വായ്പയിൽ പരമാവധി ലോൺ-ടു-വാല്യൂ അനുപാതത്തിലെ ലംഘനങ്ങൾ നടന്നതായും, സ്റ്റാൻഡേർഡ് ലേല പ്രക്രിയ പാലിക്കുന്നതിൽ പരാജയപ്പെട്ടതായും, കമ്പനി ഈടാക്കുന്ന ഫീസിൽ സുതാര്യതയില്ലെന്നും ആർ ബി ഐ യുടെ അന്വേഷണത്തിൽ കണ്ടെത്തുകയുണ്ടായി.
2023 ഡിസംബർ 31 ലെ കണക്കനുസരിച്ച്, IIFL ഫിനാൻസിൻ്റെ സ്വർണ്ണ വായ്പ ബുക്കിൻ്റെ മൂല്യം 24,692 കോടി രൂപയായിരുന്നു , ഇത് അതിൻ്റെ മൊത്തം പോർട്ട്‌ഫോളിയോയുടെ ഏകദേശം 31% വരും. നോൺ-ബാങ്ക് ലെൻഡർ ഡിസംബർ വരെയുള്ള മൂന്ന് മാസങ്ങളിൽ 490.4 കോടി രൂപയുടെ അറ്റാദായം റിപ്പോർട്ട് ചെയ്തു ,
ഭരണപരമോ ധാർമ്മികപരമായതോ ആയ പ്രശ്‌നങ്ങളൊന്നും നിലവിൽ ഇല്ല എന്ന് കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ നിർമൽ ജെയിൻ പറഞ്ഞു. RBI ഉന്നയിക്കുന്ന എല്ലാ ആശങ്കകളും പരിഹരിക്കാൻ ഉടനടി സമഗ്രമായ നടപടികൾ സ്വീകരിക്കുമെന്നും ആത്മാർത്ഥതയോടെ പ്രശ്നപരിഹാരത്തിനായി വേണ്ടുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.