ഇരുപതു വർഷം മുമ്പ് ഒരു വിഡ്ഢി ദിനത്തിൽ ആരംഭിച്ച ജി-മെയിൽ 20 വർഷം പിന്നിടുമ്പോൾ 180 കോടി ഉപഭോക്താക്കളുമായും മുന്നേറ്റം തുടരുന്നു.
ഗൂഗിൾ ജി-മെയിൽ അവതരിപ്പിച്ചപ്പോൾ അതിനെ അത്ര കാര്യമായി ആരുംതന്നെ എടുത്തിരുന്നില്ല. വിഡ്ഢിദിനത്തിൽ ഒരു വിഡ്ഢിത്തമായി കരുതിയ ജി-മെയിൽ ഇന്ന് എതിരാളികളെ നിഷ്പ്രഭമാക്കി മുന്നേറ്റം തുടർന്നുകൊണ്ടേയിരിക്കുന്നു.
നിലവിൽ ഉണ്ടായിരുന്ന യാഹൂ, ഹോട്മെയിൽ തുടങ്ങിയ സമാന പ്ലാറ്റുഫോമുകളെ പിന്തള്ളിക്കൊണ്ടായിരുന്നു ജി-മെയിലിന്റെ വളർച്ച.
ലോകത്തിലെ ഏറ്റവും വലിയ സുരക്ഷിത ഇമെയിൽ സേവനമായി മാറിയിരിക്കുകയാണ് ജി-മെയിൽ ഇന്ന്.
ഉപയോക്താക്കൾക്ക് അവരുടെ സന്ദേശങ്ങൾക്കായി 15 GB സംഭരണശേഷിയും, സന്ദേശങ്ങൾ തിരയാനുള്ള കഴിവും നൽകുന്ന ഒരു സൗജന്യ വെബ് അധിഷ്ഠിത ഇമെയിൽ സേവനമാണ് ജി-മെയിൽ .മറ്റേതൊരു ഇമെയിൽ സേവനത്തെയും പോലെ നിങ്ങൾക്ക് പല തരത്തിൽ ഉള്ള ഇമെയിലുകൾ അയയ്‌ക്കാനും സ്വീകരിക്കാനും ഇതിലൂടെ കഴിയും.