അന്താരാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധികൾ മൂലം ചെലവ് ചുരുക്കലിൻറെ ഭാഗമായി ഇന്ത്യയിലെ പ്രമുഖ ഐടി കമ്പനികൾ 2024 ൽ 64000 ജീവനക്കാരെ പിരിച്ചുവിട്ടതായി പറയുന്നു.
ടെക്നോളജി ഭീകരന്മാരായ ടി സി എസ് , ഇൻഫോസിസ് , വിപ്രോ എന്നീ കമ്പനികൾ ആണ് ഇത്രയും ജോലിക്കാരെ പിരിച്ചുവിട്ടിരിക്കുന്നത് .
വിവിധ രാജ്യങ്ങളിലെ സാമ്പത്തിക പ്രതിസന്ധികളും അതുമൂലം ഓർഡറുകൾ കുറയുന്നതും മൂലം സാമ്പത്തിക അച്ചടക്കം പാലിക്കുന്നതിന്റെ ഭാഗമായി തൊഴിലാളികളെ വെട്ടിക്കുറക്കാൻ പല കമ്പനികളും നിർബന്ധിതരാകുന്നു.
കൂടാതെ വർദ്ധിച്ചുവരുന്ന ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ കടന്നുകയറ്റം തൊഴിൽ മേഖലയിൽ അധിക ജോലിക്കാരുടെ എണ്ണം കുറയ്ക്കാനും. കാരണമാകുന്നു.
അന്താരാഷ്ട്ര സാമ്പത്തിക അനശ്ചിതത്വം ഈ കമ്പനികളുടെ ലാഭവിഹിതത്തിൽ വലിയ ഇടിവുകളാണ് സൃഷ്ടിച്ചിരിക്കുന്നത്. പ്രതിസന്ധികൾ രൂക്ഷമായി വരുന്ന സാഹചര്യത്തിൽ ഇനിയും പിരിച്ചുവിടലുകൾ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാൻ ആവില്ല എന്നാണ് പറയുന്നത്.