ATM മെഷിനുകളിൽ കാർഡില്ലാതെയും ഉപഭോക്താക്കൾക്ക് പണം നിക്ഷേപിക്കാൻ സൗകര്യം ഒരുക്കുന്നതായി റിസേർവ് ബാങ്ക്.
ബാങ്കുകളുടെ എ.ടി.എം ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകളില്‍ കാര്‍ഡില്ലാതെ പണം നിക്ഷേപിക്കാനുള്ള സംവിധാനം ഒരുക്കാന്‍ റിസര്‍വ് ബാങ്ക് നിർദേശിക്കുന്നു.
ആര്‍.ബി.ഐ. ഗവര്‍ണര്‍ ശക്തികാന്ത ദാസ് ആണ് ഇതു സംബന്ധിച്ച പ്രഖ്യാപനം പത്രസമ്മേളനത്തിൽ നടത്തിയത്.
ബാങ്കിങ് മേഖലയിൽ പുതിയ സംവിധാങ്ങൾ ഇപ്പോൾ നടത്തിവരികയാണ്. ഉപഭോക്താക്കൾക്ക് കാര്യങ്ങൾ കൂടുതൽ അനായാസവും കുറ്റമറ്റതും ആക്കാനാണ് റിസേർവ് ബാങ്ക് ശ്രമിക്കുന്നത്. പുതിയ ഈ സംവിധാനം വഴി ഇടപാടുകൾ കൂടുതൽഎളുപ്പത്തില്‍ ആക്കാനും നിക്ഷേപം സുഗമമാക്കാനും സാധിക്കും എന്ന് വിലയിരുത്തപ്പെടുന്നു. അതിനുവേണ്ടിയാണ് പുതിയ പരിഷ്ക്രങ്ങൾ നടപ്പിലാക്കുന്നത്.
ഇത് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. വരും ദിവസങ്ങളിൽ ഇതിനെക്കുറിച്ചുള്ള വിവരങ്ങൾ കൂടുതൽ വ്യക്തമാകും.