വിപണിയിലെ ഒന്നാം നമ്പർ വീഡിയോ സ്ട്രീമിങ് സേവനമായ യൂട്യൂബിനെ വെല്ലുവിളിച്ചുകൊണ്ട് എലോൺ മാസ്‌കിന്റെ സോഷ്യൽ മീഡിയ സേവനമായ എക്‌സ് വീഡിയോകൾ അപ്‌ലോഡ് ചെയ്യാൻ സാധിക്കുന്ന പുതിയ ആപ്ലിക്കേഷൻ അവതരിപ്പിക്കാൻ തയ്യാറെടുക്കുന്നു.
യൂട്യൂബിന് സമാനമായ ഇന്റർഫേസ് സിസ്റ്റം ആയിരിക്കും എക്‌സ് ടി വി ആപ്പിളും ഉണ്ടായിരിക്കുക.
എക്‌സ് മാറുകയാണ്. ആകർഷകമായ ഉള്ളടക്കങ്ങളും മികച്ച നിലവാരമുള്ളതുമായ വിഡിയോകളും മറ്റും ഉൾപ്പെടുത്തിക്കൊണ്ട് പുതിയ രൂപത്തിലും ഭാവത്തിലും നിലവാരമുള്ള വിനോദ അനുഭവം പ്രധാനം ചെയ്യുന്നതായിരിക്കും എക്‌സ് ടി വി ആപ്പിലൂടെ നൽകുന്നത് എന്നാണ് എക്‌സ് സി ഇ ഓ ലിൻഡ യാക്കറിനോയ് പറയുന്നത്.
യൂട്യൂബിന്റേതുപോലെ എന്നാൽ അതിനേക്കാൾ ഒന്നുകൂടി മെച്ചപ്പെടുത്തിയ രീതിയിൽ ആയിരിക്കും എക്‌സ് ടി വി ആപ് വരുന്നത്. ഇതിൽ വീഡിയോകൾ ആപ്‍ലോഡു ചെയ്തു വരുമാനം ഉണ്ടാക്കാനും ഉള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.
ഗൂഗിളിന്റെ ഉടമസ്ഥതയിൽ ഉള്ളതും വളരെ പ്രചാരമുള്ളതുമായ യൂട്യൂബിനെ വെല്ലുവിളിക്കാൻ തന്നെയാണ് മസ്‌കിന്റെ എക്‌സ് ടി വി ലക്‌ഷ്യം വെയ്ക്കുന്നത് എന്നാണ് ലഭിച്ചിരിക്കുന്ന വിവരങ്ങളിൽ നിന്നും കൂട്ടിവായിക്കാൻ സാധിക്കുന്നത്.