പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്ന ഇന്ന് മുതൽ നികുതിയിനത്തിൽ പല മേഖലകളിലും പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരികയാണ്.
പുതിയ നികുതി വ്യവസ്ഥയില്‍ വാര്‍ഷിക വരുമാനം ഏഴു ലക്ഷത്തിനു താഴെ വരെയുള്ളവരെ ആദയനികുതി അടക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നേരത്തെ ഈ പരിധി അഞ്ചു ലക്ഷമായിരുന്നു. ഇനി മുതൽ ഒരു വ്യക്തിക്ക് 7 ലക്ഷം രൂപ വാർഷിക വരുമാനം ഉണ്ടെങ്കിലും ഒരു നികുതിയും നൽകേണ്ടതായി വരില്ല.
5 കോടിക്ക് മുകളിലുള്ള വരുമാനത്തിന് 37% എന്ന ഉയർന്ന സർചാർജ് നിരക്ക് 25% ആയി കുറച്ചു
5 ലക്ഷം രൂപയിൽ കൂടുന്ന 2023 ഏപ്രിൽ 1-നോ അതിനുശേഷമോ ഇഷ്യൂ ചെയ്യുന്ന ലൈഫ് ഇൻഷുറൻസ് പോളിസികളിൽ നിന്നുള്ള മെച്യൂരിറ്റി വരുമാനം നികുതിക്ക് വിധേയമായിരിക്കും.
സർക്കാരിതര ജീവനക്കാരുടെ ലീവ് എൻക്യാഷ്‌മെൻ്റ് നികുതി ഇളവ് പരിധി 3 ലക്ഷം രൂപയായിരുന്നെങ്കിലും ഇപ്പോൾ അത് 25 ലക്ഷം രൂപയായി ഉയർത്തിയിട്ടുണ്ട്.
ഇപിഎഫ് പിൻവലിക്കുമ്പോൾ ടിഡിഎസ് നിരക്ക് 30 ശതമാനത്തിൽ നിന്ന് 20 ശതമാനമായി കുറച്ചു
പുതിയ നികുതി വ്യവസ്ഥ നടപ്പിലാക്കുന്നതിലൂടെ നിരവധി ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. ലളിതമാക്കിയ നികുതി ആസൂത്രണം, വര്‍ദ്ധിപ്പിച്ച അടിസ്ഥാന ഇളവ് പരിധി, സര്‍ചാര്‍ജ് നിരക്ക് കുറയ്‌ക്കല്‍, റിബേറ്റ് പരിധി മെച്ചപ്പെടുത്തല്‍ എന്നിങ്ങനെ പല പുതിയ കാര്യങ്ങളും നേടാനാകുന്നുണ്ട്.