ഇയർബഡ്‌സ്, ഹെഡ്‌ഫോണുകൾ, ഇയർഫോണുകൾ, വയർലെസ് സ്പീക്കറുകൾ തുടങ്ങിയ ഇലക്ടോണിക്‌സ് ഉപകാരങ്ങളുടെ മുൻനിരയിലുള്ള ഒരു ഇന്ത്യൻ കമ്പനിയാണ് ബോട്ട്. പക്ഷെ കമ്പനിയിലുള്ള ഉപഭോക്താക്കളുടെ ഡാറ്റകൾ ഡാർക്ക് വെബിൽ ചോർന്നിരിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ കേൾക്കുന്നത്.
സ്മാർട്ട് വാച്ചുകൾ, ഇയർ ഫോണുകൾ, ബ്ലൂടൂത്തു സ്പീക്കർ എന്നിവയുടെ നിർമാതാക്കളാണ് ബോട്ട് എന്ന പ്രമുഖ ഇന്ത്യൻ കമ്പനി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപഭോക്താക്കൾ ഉള്ള കമ്പനിയുമാണ് ഇത്.
എന്നാൽ ഇപ്പോൾ കേൾക്കുന്ന വാർത്ത ഈ ഇന്ത്യൻ കമ്പനിക്ക് വലിയ തിരിച്ചടി നേരിട്ടേക്കാവുന്നതാണ്. പുറത്തുവരുന്ന വാർത്തയുടെ വെളിച്ചത്തിൽ ബോട്ട് കമ്പനിയിൽ നിന്നും അവരുടെ ഉപഭോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബിൽ ചോർന്നിരിക്കുന്നു എന്നതാണ്.
ബോട്ട്ന്റെ ഏകദേശം 7.5 ദശലക്ഷത്തിലധികം ഉപഭോക്താക്കളുടെ ഡാറ്റകളാണ് ചോർന്നിരിക്കുന്നത് എന്നാണ് പറയപ്പെടുന്നത്. ഈ വാർത്ത ഉപഭോക്താക്കളുടെ ഇടയിൽ വലിയ ചർച്ചയ്ക്കും ഭീതിക്കും കാരണമായിട്ടുണ്ട്.
ഇൻറർനെറ്റിൽ അനധികൃത പ്രവർത്തങ്ങൾ നടത്തുന്ന ഒരു സ്ഥലമാണ് ഡാർക്ക് വെബ്. മയക്കുമരുന്നുകാരും, കുപ്രസിദ്ധ കുറ്റവാളി സംഘങ്ങളും മറ്റു കുൽസിത പ്രവർത്തനങ്ങൾ നടത്തുന്നവരും ഉപയോഗിക്കുന്ന സ്ഥലമാണ് ഇത്. ഇവിടെ ആളുകളുടെ വ്യക്തിഗത വിവരങ്ങളും എത്താറുണ്ട്. ഈ വിവരങ്ങൾ കൈക്കലാക്കുന്നു ഹാക്കർമാരും മറ്റും ഈ വിവരങ്ങൾ വെച്ച് ആളുകളുടെ രഹസ്യ വിവരങ്ങൾ ആയ പേര്, വിലാസം, അക്കൗണ്ട് ഡീറ്റെയിൽസ് , ഇമെയിൽ , ഫോൺ നമ്പർ എന്നിവ ശേഖരിക്കുകയും അതുവഴി ബാങ്ക് അക്കൗണ്ടുകളും മറ്റും ഹാക് ചെയ്യുകയും മറ്റു അനധികൃത കാര്യങ്ങളും നടത്താറുണ്ട്.
ഡാർക്ക് വെബിൽ ബൂട്ട് ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നിട്ടുണ്ട് എന്ന വാർത്ത വലിയ പ്രത്യാഘാതങ്ങൾ സൃഷ്ഠിക്കുന്നതാണ്. ബോട്ട് കമ്പനി ഇതിനെപ്പറ്റി വ്യക്തവും സൂക്ഷ്മവുമായ അന്വേഷണം നടത്തി പരിഹാരങ്ങൾ കണ്ടുപിടിക്കേണ്ടതും തങ്ങളുടെ ഉപഭോക്താക്കളുടെ വിശ്വാസം വീണ്ടെടുക്കാൻ ശ്രമിക്കേണ്ടതും അത്യാവശ്യമാണ്.
പക്ഷെ ഈ വർത്തയെക്കുറിച്ചു പ്രതികരിക്കാൻ ബോട്ട് കമ്പനി ഇതുവരെ തയ്യാറായിട്ടില്ല. സംഗതിയുടെ ഗൗരവം വേണ്ട രീതിയിൽ കമ്പനി കാണുന്നുണ്ടോ എന്ന സംശയം ഉപഭോക്താക്കളുടെ മനസ്സിൽ ഇല്ലാതില്ല.