റിസേർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുപ്രകാരം കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി ഇന്ത്യൻ ബാങ്കുകൾ നിക്ഷേപക പ്രതിസന്ധിയിലൂടെ നീങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ.
കുറച്ചുകാലങ്ങളായി ആളുകള്‍ വലിയ ലാഭം കിട്ടുന്ന മറ്റു മേഖലകളിൽ നിക്ഷേപം നടത്താൻ താല്‍പര്യപ്പെടുന്നത് ബാങ്കിങ് മേഖലയിലെ നിക്ഷേപങ്ങളെ പ്രതികൂലമായി ബാധിക്കുന്നു.
കഴിഞ്ഞ സാമ്ബത്തിക വർഷത്തില്‍ ബാങ്കുകള്‍ തങ്ങളുടെ നിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്കുകള്‍ വർദ്ധിപ്പിച്ചിരുന്നുവെങ്കിലും അതിനു വേണ്ടത്ര നിക്ഷേപകരെ ആകർഷിക്കാൻ കഴിഞ്ഞില്ല..
ഉയർന്ന സാമ്ബത്തിക സാക്ഷരത നേടിയ ജനത ബാങ്കുകളേക്കാൾ കൂടുതൽ പലിശയും കൂടുതൽ ലാഭവും കിട്ടുന്ന മേഖലകൾ മനസിലാക്കി നിക്ഷേപകർ അവിടേക്കു ചേക്കേറാൻ തുടങ്ങി. പ്രായമായവരെ അപേക്ഷിച്ചു ചെറുപ്പക്കാർ കൂടുതലും ഓഹരി വിപണിയിലും മ്യൂച്ചൽ ഫണ്ടുകളിലും സ്വർണത്തിലും അങ്ങനെ കൂടുതൽ ലാഭവും സുരക്ഷിതവും ഉറപ്പുനൽകുന്ന ബാങ്കിതര പുതിയ മേഖലകളിൽ നിക്ഷേപിക്കാൻ തുടങ്ങിയിരിക്കുന്നു.
ഇത് ബാങ്ക് നിക്ഷേപങ്ങൾക്ക് വലിയ തിരിച്ചടിയായി മാറിയിരിക്കുന്നു.