ടെസ്‌ല തങ്ങളുടെ ഇന്ത്യൻ സാന്നിദ്യം ഉറപ്പിക്കാൻ മുകേഷ് അംബാനിയുടെ റിലൈൻസുമായി കൈകോർക്കാൻ പോകുന്നതായി വാർത്തകൾ.
ഇതിന്റെ പ്രാരംഭഘട്ട ചർച്ചകൾ ഇരു കമ്പനികളുമായി നടന്നുവരുന്നു എന്നാണ് അറിയാൻ കഴിയുന്നത്.
അമേരിക്കൻ ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്‌ല ഇന്ത്യയിൽ തങ്ങളുടെ പ്ലാന്റ് ആരംഭിക്കുന്നതായുള്ള വാർത്തകൾ വന്നിരുന്നു. അതിനായി മഹാരാഷ്ട, ഗുജറാത്ത്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ അവർ സ്ഥലങ്ങൾ നോക്കിവരുന്നുണ്ട്.
ഇന്ത്യയിൽ ബിസിനെസ് നടത്താൻ മാസ്കിന്റെ ടെസ്‌ല കമ്പനി ശക്തനായ ഒരു പങ്കാളിയെ നോക്കുന്നുണ്ട്. അതാണ് റിലൈൻസുമായി കൈകോർക്കാനുള്ള തീരുമാനത്തിനു പിന്നിൽ എന്നാണ് അറിയുന്നത്.
രാജ്യത്ത് ഇലക്ട്രിക് വാഹന നിർമാണം പ്രോത്‌സാഹിപ്പിക്കാനുള്ള ഇന്ത്യൻ ഗവർമെന്റിന്റെ പദ്ധതി പ്രകാരം 500 ദശലക്ഷം ഡോളർ നിക്ഷേപിച്ചുകൊണ്ടുള്ള ഒരു യൂണിറ്റാണ് ടെസ്‌ല പ്ലാൻ ചെയ്യുന്നത്.