സ്വർണവില വീണ്ടും കുതിച്ചു കയറുന്നു. സാധാരണക്കാരന് സ്വർണം കിട്ടാക്കനിയാകുമോ ?
കഴിഞ്ഞ ഒരു മാസത്തിലേറെയായി സ്വർണവില ഉയർന്നുകൊണ്ടേയിരിക്കുകയാണ്. തുടർച്ചയായ നാലാം ആഴ്ചയും വില ഉയർന്ന് വെള്ളിയാഴ്ച 10 ഗ്രാമിന് 73,461 രൂപയിലെത്തിയിരിക്കുന്നു.
ഈ പോക്ക് കാണുമ്പോൾ സാധാരണക്കാരന് സ്വർണം ഒരു കിട്ടാക്കനിയായി മാറുമോ എന്ന തോന്നൽ ഇല്ലാതില്ല.
ഉടൻ വിവാഹം നടക്കാൻ പോകുന്നവരും അവരുടെ കുടുംബങ്ങളുമാണ് ഇപ്പോൾ ഏറെ വേവലാതിയിൽ ആയിരിക്കുന്നത്. കുതിച്ചുകയറുന്ന സ്വർണവില അവരുടെ കരുതിവെച്ചിരുന്ന ബഡ്ജറ്റിനും വളരെ മുകളിലേക്ക് ഉയർത്തുന്നത് പലർക്കും സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നു.
സാമ്പത്തിക മേഖലയിൽ സ്വർണവിലയുടെ കുടിച്ചുകയറ്റം ഒരു വലിയ ചർച്ചാ വിഷയമാണിപ്പോൾ. ഇന്ത്യൻ വിപണിയിലെ നിരക്ക് നോക്കുകയാണെങ്കിൽ മുൻ മാസങ്ങളെ അപേക്ഷിച്ച് വലിയ വ്യത്യാസമാണ് ഉണ്ടായിരിക്കുന്നത്.
സ്വർണവില റോക്കറ്റുപോലെ കുതിച്ചുകൊണ്ടിരിക്കുന്നതു കാണുമ്പോൾ, ഉടൻതന്നെ വില 75000 ത്തിനും മുകളിലേക്ക് ഉയരാനുള്ള സാധ്യതയാണ് കാണുന്നത് എന്നാണ് വിദഗ്ധാഭിപ്രായം.