ഒരു വ്യക്തിയുടെ ശബ്ദം പുനര്‍നിര്‍മിക്കാനാവുന്ന സാങ്കേതിക വിദ്യ അവതരിപ്പിച്ചിരിക്കുകയാണ് ഓപ്പണ്‍ എ.ഐ.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) മേഖലയില്‍ മുൻനിരയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഓപ്പണ്‍ എ.ഐ. Photo from Open AI Site
വോയ്‌സ് എഞ്ചിന്‍ എന്ന് വിളിക്കുന്ന ഈ സാങ്കേതിക അതിന്റെ പരീക്ഷണ ഘട്ടത്തിലാണ്.
ഒരാളുടെ 15 സെക്കന്റ് ദൈര്‍ഘ്യമുള്ള റെക്കോര്‍ഡ് ചെയ്ത ശബ്ദം ഉപയോഗിച്ച് അതേ ശബ്ദം പുനര്‍നിര്‍മിക്കാൻ വോയ്‌സ് എഞ്ചിന് സാധിക്കും. നൽകുന്ന റെക്കോർഡ് ശബ്ദത്തിനൊപ്പം മറ്റേതെങ്കിലും ഭാഷയില്‍ എഴുതിയ ഒരു കുറിപ്പും അപ് ലോഡ് ചെയ്താല്‍ വോയ്‌സ് എഞ്ചിന്‍ അതേ ശബ്ദത്തില്‍ ആ കുറിപ്പ് വായിക്കും.
നിലവിൽ ചില കമ്പനികൾ ഇത്തരം സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ടെകിലും അത് വാണിജ്യാടിസ്ഥാനത്തിൽ പുറത്തുവന്നിട്ടില്ല. എന്നാൽ ഓപ്പൺ എ ഐ താമസിയാതെതന്നെ ഈ കണ്ടുപിടുത്തം പൊതുജനങ്ങൾക്കായി അവതരിപ്പിക്കും എന്നാണ് അറിയാൻ കഴിയുന്നത്.