മിഡിൽ ഈസ്റ്റിൽ നിലവിൽ ഉരുത്തിരിഞ്ഞിരിക്കുന്ന പ്രശ്നങ്ങളാണ് ഇപ്പോൾ എണ്ണവില ഉയരാൻ കാരണമായി പറയുന്നത്
കടൽ മാർഗ്ഗമുള്ള എണ്ണ ഗതാഗതത്തിന് തടസ്സം നേരിടുന്നത് കൊണ്ടാണ് ഇപ്പോൾ എണ്ണ വില കൂടാൻ കാരണമായിരിക്കുന്നത്.
എണ്ണ വില ഉയരുന്നത് ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ വലിയതോതിൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കാൻ ഇടയുണ്ട്.
എണ്ണ വില ഉയരുന്ന സാഹചര്യത്തിൽ പണപ്പെരുപ്പം വർധിക്കാനുള്ള സാധ്യത തള്ളിക്കളയാൻ ആവില്ല. വരും വർഷങ്ങളിൽ എണ്ണവില 120 ഡോളറിലേക്ക് കുതിക്കും എന്നാണ് കണക്ക് കൂട്ടപ്പെടുന്നത്.