ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ച നേരിടുന്നു.
ഡോളറിന്റെ എതിരെ ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിലേക്ക് ആണ് നീങ്ങി കൊണ്ടിരിക്കുന്നത്.
ഇന്നലത്തെ മാർക്കറ്റ് വാല്യൂ അനുസരിച്ച് ഒരു ഡോളറിന്റെ രൂപയുടെ മൂല്യം 83.61 രൂപയാണ്.
ഇന്ത്യൻ രൂപയുടെ മൂല്യം ഡോളറിനെതിരെ ഏറ്റവും താഴ്ന്ന മൂല്യത്തിലാണ് ഇപ്പോൾ നിലനിൽക്കുന്നത്.
ഇറാൻ ഇസ്രായേൽ സംഘങ്ങളും, അമേരിക്കൻ വിപണിയിലെ അസാമാന്യ വളർച്ചയും, ക്രൂഡോയിൽ വിപണിയിൽ ഉണ്ടായ വ്യത്യാസങ്ങളും ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം കുറയ്ക്കാൻ കാരണമായി.
എന്നാൽ രൂപയുടെ മൂല്യം കുറയുന്ന സാഹചര്യം ആണെങ്കിലും ഇന്ത്യൻ വിപണിയിൽ സ്വർണ്ണത്തിൻറെ വില റോക്കറ്റ് വേഗതയിലാണ് കുതിച്ചുയരുന്നത് എന്നത് ഒരു വിരോധാഭാസമായി നിലനിൽക്കുന്നു.
രൂപയുടെ മൂല്യ തകർച്ചയിൽ റിസർവ് ബാങ്ക് ആശങ്കാകുലരാണ്. ഈ പോക്ക് തുടരുകയാണെങ്കിൽ വ്യക്തമായ നിലപാടുകൾ സ്വീകരിക്കാൻ റിസർവ്ബാങ്ക് തയ്യാറായേക്കും എന്നാണ് അറിയാൻ കഴിയുന്നത്.