സ്മാർട്ട്ഫോൺ വിപണിയിൽ മുൻപന്തിയിൽ നിന്നിരുന്ന ഐഫോണിന്റെ സ്ഥാനം ഇടിയുന്നതായി റിപ്പോർട്ട്.
ഏറ്റവും കൂടുതലായി വിപണിയിൽ ഉയർന്നു നിന്നിരുന്ന ഐഫോണിന്റെ പ്രാതിനിധ്യം കുറഞ്ഞു വരുന്നതായും, ആസ്ഥാനം സാംസങ് കയ്യടക്കുന്നതായും വാർത്ത.
മാർക്കറ്റിംഗ് റിസർച്ച് സ്ഥാപനമായ എഡിസിയുടെ കണക്ക് പ്രകാരം 2024 ന്റെ ആദ്യപകുതിയിൽ ആപ്പിൾ ഫോണിനെ അപേക്ഷിച്ചു വിൽപ്പനയും കയറ്റുമതിയും സാംസങ് ഫോണിന്റേതാണ് എന്നാണ് പറയുന്നത്. ഈ വർഷത്തെ ആദ്യപകുതിയിൽ കയറ്റുമതിയിൽ ആപ്പിളിനെക്കാൾ 10% ഉയർച്ചനേടി മുന്നിൽ നിൽക്കുന്നത് സാംസങ്ങളാണ്.
സ്മാർട്ട്ഫോൺ വിപണി ഇന്ന് ഒരുപാട് വളർന്നിരിക്കുകയാണ്. പുതിയ മാറ്റങ്ങൾ ഇവിടെ സർവ്വ സാധാരണമാണ്. പുതിയ ടെക്നോളജികൾ അവതരിപ്പിക്കാനും അതുവഴി വിപണി കയ്യടക്കാനുമുള്ള കടുത്ത മത്സരം എന്നും നിലനിൽക്കുന്നു. വിലകുറവും എന്നാൽ ഗുണനിലവാരവും പുതിയ ടെക്നോളജികളും ഉള്ള സ്മാർട്ട് ഫോണുകൾ ഇന്ന് വിപണിയിൽ സർവ്വസാധാരണമാണ്. ഷവോമി തുടങ്ങിയ സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ ഒരുപാട് പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തിക്കൊണ്ട് വിപണിയിൽ തങ്ങളുടെതായ സ്ഥാനം ഉറപ്പിച്ചു വരുന്നുണ്ട്.