ഇന്ത്യ ശാസ്ത്രീയ മേഖലയിൽ ഒരു വലിയ പവർഹൗസ് ആയി മാറാൻ തയ്യാറെടുക്കുന്നതായി വാർത്ത.
ഭാരതം ശാസ്ത്രീയ രംഗത്ത് വളരെയേറെ മുന്നോട്ടു കുതിച്ചു കൊണ്ടിരിക്കുന്നതായും, അതിനു വേണ്ടുന്ന എല്ലാവിധ സൗകര്യങ്ങളും ഭാരതത്തിൽ ഉണ്ടെന്നും അതു ഫലപ്രദമായ രീതിയിൽ ഉപയോഗപ്പെടുത്തി വരും നാളുകളിൽ ഒരു വലിയ പവർഹൗസ് ആയി മാറി തീരുമെന്നും ബ്രിട്ടീഷ് സയൻസ് ജേർണൽ ആയ 'നേച്ചർ' പറയുന്നു.
ഫാർമസ്യൂട്ടിക്കൽ രംഗത്തും ബഹിരാകാശ മേഖലയിലും അങ്ങനെയുള്ള വിവിധ മേഖലകളിൽ ഭാരതത്തിന് തനതായ വ്യക്തിത്വം സ്ഥാപിക്കാൻ കഴിഞ്ഞിട്ടുള്ളതും അതിനുള്ള കഴിവും പ്രാപ്തിയും തെളിയിച്ചിട്ടുള്ളതിന്റെയും പശ്ചാത്തലത്തിലാണ് വരും നാളുകളിൽ ഇന്ത്യ ശാസ്ത്ര മേഖലയിൽ ഒരു വലിയ പവർ ഹൗസായി മാറുമെന്ന വിലയിരുത്തൽ നേച്ചർ നടത്തിയിരിക്കുന്നത്.