വാട്‍സ്ആപ്പ് വഴിയുള്ള തട്ടിപ്പുകൾ നിരവധിയാണ്. തട്ടിപ്പുകാർ പലപ്പോഴും വാട്‍സ്ആപ്പ് എന്ന സോഷ്യൽ മീഡിയ വളരെയേറെ തങ്ങൾക്കു അനുയോജ്യമായ മേഖലയാക്കി മാറ്റാറുണ്ട്. ഇതിനു ഒരുപരിധിവരെ തടയിടാനും ഉപഭോക്താക്കളുടെ പ്രൈവസി നിലനിര്ത്താനും ഇപ്പോൾ കമ്പനി പല തയ്യാറെടുപ്പുകളും നടത്തിക്കൊണ്ടിരിക്കുകയാണ്.
വാട്‌സ്ആപ്പില്‍ വരുന്ന തട്ടിപ്പ് ലിങ്കുകളില്‍ നിന്ന് ഉപയോക്താവിനെ രക്ഷിക്കുന്നതിന് ഉപകാരപ്രദമാകുന്ന ഒരു പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ്. പരീക്ഷണാടിസ്ഥാനത്തില്‍ ഇറക്കിയ ഫീച്ചര്‍ ഉടന്‍ തന്നെ എല്ലാവര്‍ക്കും ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലിങ്ക് പ്രൈവസി ഫീച്ചര്‍ എന്ന പേരിൽ അവതരിപ്പിച്ചിരിക്കുന്ന ഈ പുതിയ അപ്ഡേറ്റ്, ലിങ്ക് തട്ടിപ്പുകളിൽ നിന്ന് ഉപഭോക്താക്കളെ രക്ഷിക്കാൻ പര്യാപ്തമാണ് എന്നാണ് അറിയുന്നത്.
ലിങ്ക് പ്രിവ്യു ഓഫ് ചെയ്ത് വെയ്ക്കാന്‍ കഴിയുന്നതാണ് ഈ ഫീച്ചര്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. വാട്‌സ്ആപ്പില്‍ സുരക്ഷിതമായി ചാറ്റുകള്‍ നടത്താന്‍ സഹായിക്കുന്നവിധമാണ് ഫീച്ചര്‍ തയ്യാറാക്കിയിരിക്കുന്നത്. ഡേറ്റാ ചോര്‍ച്ച തടയുക എന്നതാണ് ഈ ഫീച്ചറിന്റെ പ്രധാനപ്പെട്ട ഉദ്ദേശം. പ്രൈവസിയില്‍ പോയി ലിങ്ക് പ്രിവ്യൂ ഓപ്ഷന്‍ ഡിസെബിള്‍ ചെയ്യാന്‍ കഴിയുന്ന വിധമാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നത്.
ഉടൻ തന്നെ പുതിയ അപ്ഡേറ്റ് വേർഷനിൽ ഇതുണ്ടാകും എന്നാണ് അറിയുന്നത്.