എലോൺ മാസ്കിന്റെ ഹ്യൂമനോയിഡ് റോബോട്ടുകൾ അടുത്ത വർഷം അവസാനത്തോടെ വിപണിയിൽ വരാൻ പാകത്തിന് തയ്യാറായിക്കൊണ്ടിരിക്കുന്നു.
കാണാൻ മനുഷ്യനെപ്പോലെയിരിക്കുന്നതും മനുഷ്യനെപ്പോലെ പണികൾ ചെയ്യുന്നതുമായ യന്ത്രമനുഷ്യനെ അടുത്ത വർഷം അവസാനത്തോടെ വിപണിയിൽ ഇറക്കുമെന്ന് ടെസ്‌ല മേധാവി എലോൺ മസ്‌ക് പറഞ്ഞു.
ഇപ്പോൾ ടെസ്‌ലയുടെ ലാബിൽ റോബോട്ടിന്റെ അവസാന മിനുക്കുപണികൾ നടന്നുകൊണ്ടിരിക്കുകയാണ്, അടുത്ത വർഷം അവസാനത്തോടെ വാണിജ്യപരമായി മാർക്കറ്റിൽ അത് വില്പനയ്ക്ക് എത്താൻ സാധിക്കുമെന്നാണ് കരുതുന്നത് എന്ന് അദ്ദേഹം ഒരു കോൺഫറൻസിൽ പറഞ്ഞു.
വാഹന നിർമാണ മേഖലകളിലും അതുപോലുള്ള പല നിർമാണ മേഖലകളിൽ റോബോട്ടുകളുടെ ഉപയോഗം വളരെ വിപുലമായ തോതിൽ ഫലപ്രദമായി പ്രാവർത്തികമാക്കാൻ സാധിക്കുന്നതാണ്. തൊഴിലാളികളുടെ ക്ഷാമവും മറ്റു റിസ്ക് ഫാക്ടറുകളും കണക്കിലെടുക്കുമ്പോൾ ഹ്യൂമനോയിഡ് റോബോട്ടുകൾ അപകടകരവും മനുഷ്യന് ചെയ്യാൻ ബുദ്ധിമുട്ടുള്ളതുമായ മേഖലകളിൽ വളരെ ഉപകാരപ്രദമായിരിക്കും എന്ന് കണക്കാക്കപ്പെടുന്നു.
ഇന്ന് പല കമ്പനികളും ഹ്യൂമനോയിഡ് റോബോട്ടുകൾ വികസിപ്പിച്ചെടുക്കുകയും തങ്ങൾക്കു അനുയോജ്യമായ മേഖലകളിൽ അത് പ്രാവർത്തികമാക്കുകയും ചെയ്യുന്നുണ്ട്.