ഏതു പ്രായക്കാർക്കും ഇനി ഹെൽത്ത് ഇൻഷുറൻസ് പോളിസി എടുക്കാം
ഹെൽത്ത് ഇൻഷുറൻസ് എടുക്കുന്നതിനു നിലവിലുണ്ടായിരുന്ന പ്രായപരിധി ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റി എടുത്തുകളഞ്ഞിരിക്കുന്നു.
നിലവിൽ 65 വയസിനു മുകളിലുള്ളവർക്കു ഹെൽത്ത് ഇൻഷുറൻസ് പോളിസി അനുവദനീയമല്ലായിരുന്നു. ഈ നിയമം ആണ് IRDAI മാറ്റിയിരിക്കുന്നത്. ഏപ്രിൽ ഒന്നും മുതൽ ഈ നിയമ പ്രാബല്യത്തിൽ വന്നിരിക്കുന്നതായി ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.
അതോടൊപ്പം ഏതു പ്രായമുള്ളവർക്കും ഹെൽത്ത് ഇൻഷുറൻസ് നല്കണമെന്നും IRDAI എല്ലാ ഇൻഷുറൻസ് കമ്പനികൾക്കും നിർദേശം നൽകിയിട്ടുണ്ട്.
ഇതുപ്രകാരം കുട്ടികൾ, വിദ്യാർഥികൾ, മുതിർന്ന പൗരന്മാർ അങ്ങനെ എല്ലാവരെയും ഹെൽത്ത് ഇൻഷുറൻസ് പരിധിക്കുള്ളതിൽ കൊണ്ടുവരാനാണ് ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റി ലക്ഷ്യമിടുന്നത്. അതിനനുസരിച്ചുള്ള വിത്യസ്തമായ ഇൻഷുറൻസ് പ്ലാനുകൾ തയ്യാറാക്കാനും കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.