വിപണി കയ്യടക്കാനായി പ്രീമിയം സ്ട്രീമിങ് സർവീസുകളുടെ നിരക്ക് കുത്തനെ വെട്ടികുറച്ചുകൊണ്ടുള്ള പ്രഖ്യാപനവുമായി ജിയോ രംഗത്ത്.
ജിയോയുടെ സ്ട്രീമിംഗ് സേവനമായ ജിയോ സിനിമ വെറും 29 രൂപയ്ക്കു പരസ്യമില്ലാതെയുള്ള പ്രീമിയം പ്ലാനുകൾ അവതരിപ്പിച്ചിരിക്കുന്നു.
നിലവിലുള്ള നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ തുടങ്ങിയ സ്ട്രീമിംഗ് പ്ലാറ്റുഫോമുകൾക്കു ശക്തമായ വെല്ലുവിളി ഉയർത്തിക്കൊണ്ടു പ്രീമിയം സ്ട്രീമിങ്ങിൽ പുതിയ വിപ്ലവം സൃഷ്ഠിക്കാനാണ് ജിയോയുടെ ശ്രമം. നിലവിലുള്ള എതിരാളികളുടെ നിരക്കുകളേക്കാൾ വളരെ കുറഞ്ഞ നിരക്കിലാണ് ജിയോ തങ്ങളുടെ നിരക്കുകൾ അവതരിപ്പിച്ചിരിക്കുന്നത്.
ജിയോയുടെ പരസ്യ രഹിതമായിട്ടുള്ള പ്രീമിയം സ്ട്രീമിംഗ് ഒരു ഡിവൈസിൽ ഉപയോഗിക്കാനാണ് പ്രതിമാസം 29 രൂപ. എന്നാൽ 4 ഡിവൈസിൽ ഒരുമിച്ചു കാണാനുള്ള ഫാമിലി പ്ലാനിന് 89 രൂപയാണ് നൽകേണ്ടത്.
4K ക്വാളിറ്റിയിൽ ഓൺലൈനായും ഓഫ്‌ലൈൻ ആയും കാണാനുള്ള സൗകര്യവും ജിയോ തങ്ങളുടെ ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്.
ഐ പി എൽ സൗജന്യമായി നൽകുന്നതിലൂടെ കൈവരിച്ച ജനപ്രീതി നിലനിർത്തികൊണ്ടുപോകാനും എല്ലാവർക്കും പ്രിയപ്പെട്ട കാഴ്ച്ചാനുഭവ സവിധാനമാക്കി ജിയോ സിനിമയെ മാറ്റാനുമാണ് ഇതിലൂടെ ജിയോ ലക്ഷ്യമിടുന്നത്