മെയ് മാസം മുതൽ രാജ്യത്തെ പ്രമുഖ ബാങ്കുകളുടെ സെർവീസിങ് സിസ്റ്റത്തിൽ വലിയ മാറ്റങ്ങളാണ് വരാൻ പോകുന്നത്.
സേവിങ് അക്കൗണ്ട്, ക്രെഡിറ്റ് കാർഡ് എന്നിവയിൽ പുതിയ നിയമങ്ങൾ മെയ് മാസത്തിൽ പ്രാവർത്തികമാകാൻ പോകുകയാണ് എന്നാണ് വാർത്തകൾ.
രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്ക് ആയ ഐസിഐസി ഐ മെയ് ഒന്നു മുതൽ സേവിങ് അക്കൗണ്ടുകൾക്കുള്ള ചാർജുകൾ പുതുക്കുകയാണ്. ചെക്ക് ബുക്ക്, സ്റ്റോപ്പ് പെയ്മെൻറ് തുടങ്ങിയ പലതിനും ചാർജുകൾ വർദ്ധിപ്പിക്കുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്.
അതുപോലെ യെസ് ബാങ്കിൻറെ ക്രെഡിറ്റ് കാർഡ് വഴി യൂട്ടിലിറ്റി ബില്ലുകൾ അടയ്ക്കുമ്പോൾ അത് പ്രതിമാസം 15000 രൂപയിൽ കൂടുതൽ ആണെങ്കിൽ 1% ചാർജും കൂടാതെ 18% ജി എസ് ടിയും നൽകേണ്ടതായി വരും. കൂടാതെ സേവിങ് അക്കൗണ്ടുകൾക്കും യെസ് ബാങ്ക് പുതുക്കിയ ചാർജുകൾ ആയിരിക്കും നിലവിൽ വരിക.
ഐ ഡി എഫ് സി ബാങ്കും തങ്ങളുടെ ക്രെഡിറ്റ് കാർഡ് വഴിയുള്ള യൂട്ടിലിറ്റി ബില്ലുകൾക്ക് അത് ഇരുപതിനായിരം രൂപയിൽ കൂടുതലായാൽ 1% ചാർജും,18% ജി എസ് ടിയും ഈടാക്കാൻ പോകുകയാണ്.