സഹരണ സംഘങ്ങൾ ബാങ്കുകൾ ആണെന്ന രീതിയിൽ പ്രചാരണം നടത്തുകയും ബാങ്കിങ് സർവിസുകൾ നടത്തുന്നതെങ്ങിനെതിരെ റിസേർവ് ബാങ്കിന്റെ ജാഗ്രത നിർദേശം
നമ്മുടെ നാട്ടിൽ സഹകരണ ബാങ്കുകൾ നിരവധിയാണ്. ഗ്രാമങ്ങളിലും പട്ടണങ്ങളിലും നിരവധി സഹകരണ ബാങ്കുകൾ കാണാൻ സാധിക്കും.
എന്നാൽ സഹകരണ സംഘങ്ങൾ തങ്ങളുടെ പേരിനോടൊപ്പം ബാങ്ക് എന്ന പേര് ചേർക്കുന്നതിനെതിരെ റിസേർവ് ബാങ്ക് ശകത്മായ ജാഗ്രത നിർദേശവുമായി പ്രതികരിക്കാൻ തുടങ്ങുന്നു.
2020 സെപ്റ്റംബര്‍ 29 നിലവില്‍ വന്ന ബാങ്കിംഗ് റെഗുലേഷന്‍ ഭേദഗതി നിയമ പ്രകാരം സഹകരണ സംഘങ്ങള്‍ തങ്ങളുടെ പേരിനോടൊപ്പം ബാങ്ക് അല്ലെങ്കിൽ ബാങ്കിംഗ് എന്ന വാക്കുകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കർക്കശമായി നിഷ്‌കര്‍ഷിക്കുന്നു.
പലവട്ടം റിസേർവ് ബാങ്ക് ഇതുമായി നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെകിലും ഇന്നും സഹകരണ സംഘങ്ങൾ ബാങ്ക് എന്ന പേര് നിലനിർത്തിക്കൊണ്ടു വരികയും തങ്ങളും ഒരു ബാങ്ക് ആണെന്ന തരത്തിൽ പ്രചാരണം നടത്തി സർവിസുകൾ നൽകിവരുന്നു.
പക്ഷെ ഇവർക്കൊന്നും ബാങ്കുകളെ പോലെ നിക്ഷേപങ്ങൾ സ്വീകരിക്കാനോ മറ്റു ബാങ്കിങ് സർവീസുകൾ നൽകാനോ അധികാരമില്ല. ഇത്തരം സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് ഡിപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്‌റെ ഇന്‍ഷുറന്‍സ് ലഭ്യമല്ല. അതിനാൽ ഇത്തരം സ്ഥാപനങ്ങളിൽ ഇടപാടുകൾ നടത്തുന്നവർ ജാഗ്രത പാലിക്കണമെന്ന് റിസേർവ് ബാങ്ക് മുന്നറിയിപ്പ് നൽകുന്നു.