ആമസോൺ ഫ്ളിപ്കാർട്ട് തുടങ്ങിയ ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ വമ്പിച്ച ആദായ വില്പന വരുന്നു.
വൻതോതിൽ ഉള്ള ഡിസ്കൗണ്ടുകൾ ഓഫർ ചെയ്തു കൊണ്ടാണ് മെയ് മാസത്തിൽ ഈ ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകൾ വില്പന ആരംഭിക്കുന്നത്.
സ്മാർട്ട് ഫോണുകൾ, ലാപ്ടോപ്പുകൾ, വയർലെസ് ഇയർ ബെഡുകൾ തുടങ്ങിയ ഒട്ടനവധി ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്ക് വൻതോതിൽ ഉള്ള ഡിസ്കൗണ്ടുകളാണ് ആമസോണും ഫ്ളിപ്കാർട്ടും നൽകുന്നത്.
ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ സമ്മർ സെയിൽസ് മെയ് ഒന്നിന് ആരംഭിക്കുന്നു . ഫ്ലിപ്കാർട്ടിന്റെ ബിഗ് സേവിങ് ഡേയ്സ് വില്പന മെയിൻ മൂന്നിന് ആരംഭിക്കുന്നതാണ്.
ഒട്ടനവധി ഓഫറുകളും ഡിസ്കൗണ്ടുകളും ആണ് ഇരു കമ്പനികളും വാഗ്ദാനം ചെയ്യുന്നത്. കൂടാതെ ക്രെഡിറ്റ് കാർഡ് ഡെബിറ്റ് കാർഡ് ഇഎംഐ കാർഡ് എന്നിവയിലും വിവിധതരത്തിലുള്ള സ്കീമുകളും നൽകുന്നുണ്ട്.
ഉപഭോക്താക്കൾക്ക് പ്രധാനമായും ഇലക്ട്രോണിക്സ് ഉപകരണങ്ങൾ വൻതോതിൽ ഉള്ള ഓഫറുകൾ വഴി വിറ്റഴിക്കാനാണ് ഇരു കമ്പനികളും ശ്രമിക്കുന്നത്.