ഇന്ത്യൻ ഇന്ത്യൻ വ്യോമയാന മേഖല പുതിയ ഉയരങ്ങൾ കീഴടക്കുന്നതിന്റെ സാധ്യതകൾ കണ്ടു തുടങ്ങിയിരിക്കുന്നു.
ഇക്കഴിഞ്ഞ ഞായറാഴ്ച ഇന്ത്യൻ വ്യോമയാന ചരിത്രത്തിലെ സുപ്രധാന ദിനമായിരുന്നു. ഒറ്റ ദിവസം കൊണ്ട് രാജ്യത്ത് വിമാന മാർഗം സഞ്ചരിച്ചവരുടെ കണക്ക് 4.71 ലക്ഷം ആയിരുന്നു എന്നാണ് വ്യോമയാന മന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്.
മുൻ വർഷങ്ങളെ അപേക്ഷിച്ചു വർധിച്ചു വരുന്ന യാത്രക്കാരുടെ എണ്ണം വ്യോമയാന മേഖലയിൽ പുതിയ ഉണർവ് നൽകിയിരിക്കുന്നു. വരും നാളുകളിൽ ഈ വർധന തുടരുമെന്നാണ് കണക്കാക്കുന്നത്.
നിലവിലെ സാഹചര്യങ്ങളിൽ വിമാന യാത്രക്കാരുടെ എണ്ണം ദിനംപ്രതി കൂടുന്നത് കാണുമ്പോൾ വ്യോമയാന മേഖല അഭൂതപൂർവ്വമായ വളർച്ചയ്‌ക്കാണ് സാക്ഷ്യം വഹിക്കുന്നത് എന്നാണ് അനുമാനിക്കാൻ സാധിക്കുന്നത്.