സ്വർണവില റെക്കോർഡുകളിലേക്കു കുതിക്കുന്നു.
പവന് 51,280 രൂപയായി ഏറ്റവും കൂടിയ റെക്കോർഡ് വിലയാണ് ഇപ്പോൾ നടക്കുന്നത്. പണിക്കൂലിയും മറ്റു നികുതിയും എല്ലാം കൂടി പവന് 55000 രൂപയ്ക്കു മുകളിലേക്ക് വില കുതിച്ചുയരുന്നു.
സർവകാല റെക്കോർഡുകൾ ഭേദിച്ചുകൊണ്ടാണ് സ്വർണവില കുതിച്ചുയരുന്നത്.
സാധാരണക്കാരക്ക് ഇനി സ്വർണം ഒരു കിട്ടാക്കനിയായി മാറുമോ എന്ന ചിന്തയും ഇപ്പോൾ ഉടലെടുക്കുന്നു . നിലവിലെ സാഹചര്യത്തിൽ വില ഇനിയും ഉയരാനാണ് സാധ്യത എന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ അഭിപായം.
വിവിധ രാജ്യങ്ങളിലെ സാമ്പത്തിക മാന്ദ്യം, യുദ്ധം മറ്റു പ്രശ്നങ്ങൾ എല്ലാം കൂടി ഒരു സുസ്ഥിര നിക്ഷേപം എന്ന നിലയിൽആളുകൾ സ്വർണനിക്ഷേപത്തിലേക്കു തിരിയുന്നതാണ് ഈ വില വർദ്ധനവിന് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.
കേരളത്തിൽ വിവാഹങ്ങൾക്കാണ് പണി കിട്ടിയിരിക്കുന്നത്. കേരളത്തിലെ വിവാഹങ്ങൾക്ക് സ്വർണം ഒഴിച്ചുകൂടാനാകാത്ത ഒന്നായതിനാൽ സ്വർണ വില കുതിച്ചുകയറുന്നതു അടുത്തയിടെ നടത്താനിരിക്കുന്ന വിവാഹങ്ങൾക്ക് ചിലവുകൾ വർധിക്കാൻ സാധ്യതയുണ്ട്